ഡൽഹിയിൽ നടന്നത് ആസൂത്രിത ഗൂഢാലോചനയായിരുന്നു മുൻ ത്രിപുര മുഖ്യമന്ത്രി മാണിക് സർക്കാർ. കലാപത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ധനസമാഹരണത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.53 പേരെ കൊന്നൊടുക്കിയ അക്രമത്തെ നേരിടാൻ ഭരണകൂടം എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ഡൽഹിക്ക് പുറത്തുനിന്നുമാണ് അക്രമികൾ വന്നത്. അവർ നിരവധി വീടുകളും കടകളും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഇത് സാമുദായിക വിദ്വേഷം സൃഷ്ടിക്കാനായി മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നുവെന്ന് മാണിക്ക് സർക്കാർ പറഞ്ഞു.
കലാപത്തിൽ നിന്ന് രക്ഷപ്പെട്ടവരെ സഹായിക്കാനായി എല്ലാവരും ഒറ്റകെട്ടായി മുന്നോട്ട് വരാനും അദ്ദേഹം അഭ്യർത്ഥിച്ചു. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ഒരു നടപടിയും എടുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ലെന്ന് ത്രിപുര പ്രതിപക്ഷ നേതാവുകൂടിയായ മാണിക്ക് സർക്കാർ ആരോപിച്ചു. ഫെബ്രുവരി 24 ന് ആരംഭിച്ച് ഫെബ്രുവരി 26 വരെ ഡൽഹിയിൽ ഭീതിവിതച്ച കലാപത്തിൽ 200 പേർക്ക് പരിക്കേൽക്കുകയും നൂറുകണക്കിന് ആളുകൾ അവിടെനിന്നു പലായനം ചെയ്യതെന്നും നിരവധി സാധാരണക്കാരുടെ ജീവനോപാധികളും മറ്റും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു.
700 ലധികം കേസുകളാണ് ഈ രണ്ടു ദിവസംകൊണ്ട് ഫയൽ ചെയ്തത്. അക്രമവുമായി ബന്ധപ്പെട്ട് 2,400 ഓളം പേര്‍ക്കെതിരെ കേസെടുത്തുവെന്നും. അക്രമത്തിനിടെ 79 വീടുകളും 327 കടകളും തീപിടുത്തത്തിൽ തകർന്നതായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പ്രസ്താവനയിൽ പറഞ്ഞു.
ENGLISH SUMMARY: Delhi riot is a preplanned conspiracy
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.