കലാപത്തിനു ശേഷം വടക്കു കിഴക്കൻ ഡൽഹി ശാന്തമായി തുടങ്ങി. ശനിയാഴ്ച അക്രമസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. കലാപത്തിന് ഇരയായവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഞായറാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങും. നഷ്ടപരിഹാരം ആവശ്യപ്പെട്ടുന്ന 69 അപേക്ഷകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. കലാപത്തിനിരകളായവര്‍ക്കായി കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും. ഇതുവരെയുള്ള കണക്കുകൾ പ്രകാരം കലാപത്തിൽ 42 പേർക്ക് ജീവൻ നഷ്ടമാവുകയും 250ലധികം ആളുകൾ പരിക്കുകളോടെ വിവിധയിടങ്ങളിൽ ചികിത്സയിലൂമാണ്. 148 കേസുകളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
വീടുപേക്ഷിച്ചു പോയവരെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. കൂടാതെ 18 സബ് ഡിവിഷനുകളും സന്ദർശിച്ച് നാശനഷ്ടം ഉണ്ടായ കടകളും വീടുകളും തിരിച്ചറിയാനും ഉദ്യോഗസ്ഥരെ നിയോഗിച്ചതായി കേജ്‌രിവാൾ അറിയിച്ചു. സംഘർഷങ്ങളെത്തുടർന്ന് നാശനഷ്ടം സംഭവിച്ച വഴിവിളക്കുകളുടെ കണക്ക് എടുത്തുവരികയാണ്. എത്രയും വേഗം എല്ലാം മാറ്റിസ്ഥാപിക്കും. മാത്രമല്ല കലാപബാധിതരായ പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യാനുസരണം ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. മാർച്ച് ഏഴു വരെ സ്കൂളുകൾ അടച്ചിടും. സർക്കാർ സ്കൂളുകളിൽ അവസാന വർഷ പരീക്ഷ നീട്ടിവയ്ക്കും. എന്നാൽ സി ബി എസ് സി പത്ത്,12 ക്ലാസുകളിലെ മുടങ്ങിയ പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും.
English Summary: Delhi riot ‑restoration of normalcy
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.