ഡൽഹി കലാപത്തോടനുബന്ധിച്ച് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ ഉടൻ കേസെടുക്കില്ലെന്ന് സോളിസിറ്റർ ജനറൽ. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ഡല്‍ഹി പോലീസിന് വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇപ്പോൾ മുൻഗണന ക്രമസമാധാനം പുനസ്ഥാപിക്കുന്നതിനാണ്. കോടതിക്ക് മുമ്പിലെത്തിയ ദൃശ്യങ്ങൾ ഗൂഢ ഉദേശത്തോടെ ഉള്ളതാണെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. രണ്ടോ മൂന്നോ വീഡിയോ ക്ലിപ്പുകള്‍ മാത്രമാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതിലും കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഈ കാലഘട്ടത്തില്‍ ഡല്‍ഹിയില്‍ നടന്നിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഹര്‍ജിക്കാരുടെ വാദങ്ങള്‍ക്ക് മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേസില്‍ കക്ഷിചേര്‍ക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് അഭ്യര്‍ഥിച്ചു. സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ഥന സ്വീകരിച്ച് കേസ് ഏപ്രില്‍ 13 ലേക്ക് മാറ്റിവെച്ചു.
വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാവും കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ അടക്കുമുള്ളവർക്കെതിരെ കേസെടുക്കുന്നതിൽ നിസ്സംഗത കാണിച്ച പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിനെ അര്‍ധരാത്രി തന്നെ സ്ഥലം മാറ്റിയിരുന്നു.പഞ്ചാബ് ‑ഹരിയാന ഹൈകോടതിയിലേക്കാണ് അടിയന്തര സ്ഥലം മാറ്റൽ. കലാപം സംബന്ധിച്ചു പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ് ഇന്നലെ തന്നെ ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് എസ് മുരളീധറിന്റെ ബെഞ്ചിൽ നിന്ന് മാറ്റിയിരുന്നു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ജസ്റ്റിസ് മുരളീധർ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് വർമ്മ, അഭയ് വർമ്മ, എന്നിവരുടെ പ്രസംഗങ്ങൾ പരിശോധിച്ച് നടപടിയെടുക്കാനാണ് ജസ്റ്റിസ് എസ് മുരളീധർ പൊലീസിനോട് നിർദേശം നൽകിയത്.
English Summary; delhi riots can not file a case against hate speeches
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.