വടക്കു-കിഴക്കൻ ഡൽഹി കലാപത്തിൽ ബിജെപി നേതാക്കൾക്കെതിരെയുള്ള പരാതികൾ പൊലീസ് കുഴിച്ചുമൂടിയെന്ന് ആരോപണം. ബിജെപി നേതാക്കളുടെ തീവ്രവികാരമുണർത്തുന്ന പ്രസംഗങ്ങൾക്കെതിരെ നൽകിയ പരാതിയിലും പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കലാപത്തിന് പ്രേരിപ്പിച്ചതിനും കലാപമുണ്ടാക്കിയതിനും ബിജെപി നേതാക്കൾക്കെതിരെ നൽകിയ എട്ട് പരാതികള്‍ പൊലീസ് കുഴിച്ചുമൂടിയ അവസ്ഥയിലാണുള്ളത്.
ബിജെപി നേതാവ് കപില്‍ മിശ്ര, കരാവൾ നഗർ എംഎൽഎ മോഹൻ സിങ് ബിഷ്ട്, മുസ്തഫാബാദ് മുൻ എംഎൽഎ ജഗ്ദീഷ് പ്രധാൻ, ബാഗ്പട്ട് എംപി സത്യപാൽ സിങ്, ജോഹ്രിപുർ കൗൺസിലർ കനയ്യ ലാൽ എന്നിവരുടെ പേരുകളിലാണ് പരാതി. കലാപം നടന്ന് 100 ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതിൽ നാലു പരാതികളിൽ എഫ്ഐആർ പോലും തയ്യാറാക്കാൻ പൊലീസ് മുതിർന്നിട്ടില്ല.
വംശഹത്യക്ക് ആസൂത്രണം നടത്തുന്ന നേതാക്കള്‍ക്കെതിരേ എട്ട് പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇവര്‍ക്കെതിരേ ഇതുവരെ നടപടിയെടുത്തിട്ടില്ല. നാല് പരാതിയിലാണ് ആദ്യം എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തത്. ബാക്കിയുള്ള പരാതികള്‍ കേസുമായി ബന്ധമില്ലാത്തവയാണെന്നാണ് പൊലീസ് ഭാഷ്യം. ഈ വര്‍ഷം ഡല്‍ഹിയില്‍ നടന്ന വംശഹത്യയില്‍ 500 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ കൂടുതല്‍ പേരും മു സ് ലിങ്ങളാണ്.
English summary; Delhi riots; Complaints against BJP leaders were buried
You may also like this video;