വടക്ക്-കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി. ആശുപത്രി അധികൃതരാണ് ഇന്ന് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. ഗുരു തേഗ് ബഹാദൂർ ആശുപത്രിയിൽ നിന്ന് ആറ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആർഎംഎൽ ആശുപത്രിയിൽ അഞ്ച് പേരും എൽഎൻജിപിയിൽ മൂന്ന് പേരും ജാഗ്പ്രവേഷ് ചന്ദ്ര ആശുപത്രിയിൽ ഒരാളും മരിച്ചു. ഇതോടെയാണ് മരണസംഖ്യ 53ലേക്ക് എത്തിയത്.
വടക്ക്-കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ 300ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും കലാപകാരികൾ തീയിട്ടിരുന്നു. അതേസമയം കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 654 കേസുകൾ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ് വ്യക്തമാക്കി. ഇതിൽ 47 കേസുകൾ ആയുധം കൈവശം വച്ചതിനാണ് എടുത്തിരിക്കുന്നത്.
English Summary; Delhi riots: Death toll rises to 53
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.