June 6, 2023 Tuesday

Related news

April 29, 2022
March 4, 2020
March 2, 2020
February 29, 2020
February 28, 2020
February 28, 2020
February 28, 2020
February 27, 2020
February 27, 2020
February 26, 2020

ഡൽഹി കലാപം; മരണം 42 ആയി

Janayugom Webdesk
ന്യൂഡൽഹി
February 28, 2020 5:07 pm

ഡൽഹി കലാപത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. കലാപമുണ്ടായ വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. കലാപം വലിയ തോതിൽ നാശനഷ്ടമുണ്ടാക്കിയ ഇടങ്ങളില്‍ ജന ജീവിതം സാധാരണ നിലയിലേക്കെത്തുകയാണ്. കടകള്‍ തുറന്നു.

കലാപ മേഖലയില്‍ പത്തുമണിക്കൂര്‍ നേരത്തേക്ക് നിരോധനാജ്ഞയ്ക്ക് ഇളവ് നല്‍കി. 82 പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നും ഹെഡ്കോണ്‍സ്റ്റബിള്‍ രത്തല്‍ ലാല്‍ ഉള്‍പ്പെടെ 21 പേര്‍ വെടിയേറ്റാണ് മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇന്ന് നടത്തിയ വ്യാപക പരിശോധനയില്‍ നാടന്‍ തോക്കുകളും മാരകായുധങ്ങളും വന്‍തോതില്‍ പിടിച്ചെടുത്തു. നിലവില്‍ 514 പേരെയാണ് പോലീസ് കലാപവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

കലാപത്തിന്റെ പശ്ചാത്തലത്തില്‍ സ്പെഷ്യല്‍ കമ്മീഷണറായ എസ് എന്‍ ശ്രീവാസ്തവയെ ഡല്‍ഹി പൊലീസിന്റെ തലവനായി നിയമിച്ചു. ക​ലാ​പം നി​യ​ന്ത്രി​ക്കാ​ന്‍ സി​ആ​ര്‍​പി​എ​ഫി​ല്‍​നി​ന്നു അ​ദ്ദേ​ഹ​ത്തെ ക്ര​മ​സ​മാ​ധാ​ന​പാ​ല​ത്തി​ന്‍റെ സ്പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​റാ​യി ആ​ഭ്യ​ന്ത​ര ​മ​ന്ത്രാ​ല​യം നി​യ​മി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് മേ​ധാ​വി​യാ​യു​ള്ള നി​യ​മ​നം. വ്യാ​ഴാ​ഴ്ച വി​ര​മി​ച്ച അ​മൂ​ല്യ പ​ട്നാ​യി​ക്കി​നു പ​ക​ര​ക്കാ​ര​നാ​യാ​ണ് നിയമനം.

Eng­lish Sum­ma­ry; Del­hi riots: Death toll touch­es 42

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.