June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഡൽഹി കലാപം: കേസുകൾ 12 ന് പരിഗണിക്കും; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഹൈക്കോടതി വിലക്കി

By Janayugom Webdesk
March 6, 2020

വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതി മാര്‍ച്ച് 12ന് പരിഗണിക്കും. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഹൈക്കോടതിയുടെ പുതിയ തീരുമാനം. കലാപ കേസുകള്‍ ഏപ്രില്‍ 13ന് പരിഗണിക്കാം എന്നായിരുന്നു ഹൈക്കോടതിയുടെ നേരത്തെയുള്ള തീരുമാനം. ഇതിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് അത്രയും അധികം കാലം നീട്ടിവയ്ക്കുന്നത് നീതീകരിക്കാനാകില്ലെന്നും കേസുകള്‍ നേരത്തെ ലിസ്റ്റ് ചെയ്ത് വാദം കേള്‍ക്കണമെന്നും ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചു.

സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍ ജസ്റ്റിസ് ഹരി ശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇന്ന് കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിച്ചത്. കേസുകള്‍ മാര്‍ച്ച് 12ന് വിശദമായി വാദം കേട്ടു തുടങ്ങാമെന്നും അതിനുമുമ്പ് എതിര്‍ സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാനും ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഡല്‍ഹി കലാപത്തിനു വഴിവെച്ച ബിജെപി നേതാക്കളായ കപില്‍ മിശ്ര അടക്കമുള്ളവരുടെ വിദ്വേഷ പ്രസംഗത്തിന് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജി, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ലോയേഴ്‌സ് വോയ്‌സ് എന്ന സംഘടന നല്‍കിയ ഹര്‍ജി, കലാപത്തില്‍ മരിച്ചവരുടെയും അറസ്റ്റിലായവരുടെയും വിവരങ്ങള്‍ പൊലീസ് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് സിപിഐ (എം) നേതാവ് വൃന്ദ കാരാട്ട് നല്‍കിയ ഹര്‍ജി, കലാപത്തിന് ഇരയായവര്‍ക്ക് വൈദ്യസഹായവും മാനുഷിക പരിഗണനകളും കൂടുതല്‍ നഷ്ടപരിഹാരവും നല്‍കണമെന്നാവശ്യപ്പെടുന്ന രാഹുല്‍ റോയിയുടെ ഹര്‍ജി എന്നിവയാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്നത്. കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും വാദം ഹൈക്കോടതി ഒരുമിച്ചാകും കേള്‍ക്കുക.

ഇതിനു പുറമെ ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ബുധനാഴ്ചവരെ ഹൈക്കോടതി വിലക്കി. ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുല്‍, ഐ എസ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത്. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടത്തിന്റെ വീഡിയോ ചിത്രീകരിക്കണം. മൃതദേഹങ്ങളുടെ ഡിഎഎ സാമ്പിളുകള്‍ സൂക്ഷിക്കണം. പൊലീസിന്റെ വെബ്‌സൈറ്റില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങളും ഫോട്ടോയും പ്രസിദ്ധീകരിക്കണം തുടങ്ങിയ നിബന്ധനകളും ഉത്തരവിലുണ്ട്.

തന്റെ ബന്ധു ഹംസയെ കലാപത്തില്‍ കാണാതായെന്ന് ചൂണ്ടിക്കാട്ടി അന്‍സാരി മുഹമ്മദ് ആരിഫാണ് ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹംസയുള്‍പ്പെടെ കലാപത്തില്‍ കാണാതായവരെ കണ്ടെത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിനോടും ഡല്‍ഹി പൊലീസിനോടും കോടതി നിര്‍ദ്ദേശിച്ചു.

Eng­lish Sum­ma­ry; Del­hi Riots: Del­hi High Court to hear peti­tions on March 12

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.