ഡൽഹിയിൽ 42 പേരുടെ മരണത്തിന് ഇടയാക്കിയ കലാപം നിയന്ത്രിക്കുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച്ച ഉണ്ടായതായി റിപ്പോർട്ട്. കലാപത്തിന്റെ ഭീതിയിൽ പ്രദേശവാസികൾ വിളിച്ച ഫോൺ കോളുകൾക്ക് 48 മുതൽ 72 മണിക്കൂർവരെ പൊലീസ് പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. ‘ലെറ്റ് അസ് ഹീൽ ഔവർ ദില്ലി’ എന്ന മനുഷ്യാവകാശ സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സംഘടനയിലെ അംഗങ്ങളായ ഫാറാ നഖ്വി, സരോജിനി, നവശരൺ സിങ്, നവീൻ ചന്ദർ എന്നിവർ കലാപ ബാധിത പ്രദേശങ്ങളും ഇരകളേയും സന്ദർശിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഭജൻപുര, ചന്ദ് ബാഗ്, ഗോകുൽ പുരി, ചമൻ പാർക്, ശിവ് വിഹാർ, മെയിൻ മുസ്തഫാബാദ്, ഭാഗീരഥി വിഹാർ, ബ്രിജ്പുരി എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്. കലാപം രൂക്ഷമായ സാഹചര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കുന്നതിനുള്ള സൗകര്യം പോലും ലഭിച്ചില്ല.
കലാപത്തിന്റെ ഇരകൾക്ക് സഹായം ലഭ്യമാക്കിയില്ലെന്ന് മാത്രമല്ല, തങ്ങളെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും പ്രദേശവാസികൾ പറയുന്നു. കലാപം വേണ്ടവിധത്തിൽ നിയന്ത്രിക്കുന്നതിൽ ഡൽഹി സർക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായി. പ്രദേശങ്ങളിൽ സേനയെ വിന്യസിക്കുന്നതിന് പകരം വിഐപി സുരക്ഷയ്ക്കാണ് പ്രധാന്യം നൽകിയതെന്ന് മുസ്തഫാബാദിലെ നിവാസികൾ പറയുന്നു.
1984 സിഖ് വിരുദ്ധ കലാപം, 2002 ഗുജറാത്ത് കലാപം എന്നിവയ്ക്ക് സമാനമായ അക്രമങ്ങളാണ് മുസ്ലീം ഭൂരിപക്ഷ പ്രദേശമായ വടക്ക് കിഴക്കൻ ഡൽഹിയിൽ ഉണ്ടായത്. മധ്യത്തുള്ള മുസ്ലീമിന്റെ കട അടിച്ചു തകർത്തു. എന്നാൽ ഇതിന് ഇരുവശത്തായി പ്രവർത്തിക്കുന്ന ഹിന്ദുക്കളുടെ കടകൾക്ക് ഒന്നും സംഭവിച്ചില്ല. മസ്ജിദുകൾ വ്യാപകമായി കത്തിച്ചു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 148 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. 630 പേരെ അറസ്റ്റ് ചെയ്തു.
English Summary; Delhi Riots: calls unanswered for at least 48–72 hours, Report
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.