August 19, 2022 Friday

Related news

August 19, 2022
April 19, 2022
March 1, 2022
February 5, 2022
January 20, 2022
December 14, 2021
December 7, 2021
October 29, 2021
October 19, 2021
October 6, 2021

ഡൽഹി കലാപം: മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണസംഖ്യ 45 ആയി

Janayugom Webdesk
ന്യൂഡൽഹി
March 1, 2020 6:36 pm

ഡൽഹി കലാപ മേഖലയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ദയാൽപുരി പൊലീസ് സ്റ്റേഷനടുത്തുള്ള അഴുക്കുചാലിൽ നിന്നാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു മൃതദേഹം കിട്ടിയത് ഗോകുല്‍പുരിയില്‍ നിന്നുമാണ്. തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങൾ ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ഡൽഹിയിൽ മരിച്ചവരുടെ എണ്ണം 45 ആയി. നേരത്തെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമയുടെ മൃതദേഹവും ചന്ദ്ബാഗിലെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തിയിരുന്നു.

കലാപത്തിനു ശേഷം വടക്കു കിഴക്കൻ ഡൽഹി ശാന്തമായി തുടങ്ങി. ശനിയാഴ്ച അക്രമസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. കലാപത്തിന് ഇരയായവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഞായറാഴ്ച മുതല്‍ വിതരണം ചെയ്യും. നഷ്ടപരിഹാരം ആവശ്യപ്പെട്ടുന്ന 69 അപേക്ഷകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്.

കലാപത്തിനിരകളായവര്‍ക്കായി കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കും. വീടുപേക്ഷിച്ചു പോയവരെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. കൂടാതെ 18 സബ് ഡിവിഷനുകളും സന്ദർശിച്ച് നാശനഷ്ടം ഉണ്ടായ കടകളും വീടുകളും തിരിച്ചറിയാനും ഉദ്യോഗസ്ഥരെ നിയോഗിച്ചതായി കേജ്‌രിവാൾ അറിയിച്ചു.

കലാപബാധിത പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യാനുസരണം ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. മാർച്ച് ഏഴു വരെ സ്കൂളുകൾ അടച്ചിടും. സർക്കാർ സ്കൂളുകളിൽ അവസാന വർഷ പരീക്ഷ നീട്ടിവയ്ക്കും. എന്നാൽ സിബിഎസ്സി പത്ത്, 12 ക്ലാസുകളിലെ മുടങ്ങിയ പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും.

അതേസമയം കലാപത്തെ തുടർന്ന് 167 എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും 885 പേർ അറസ്റ്റിലായെന്നും പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടതിന് 13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry; Del­hi riots; Police recov­ers 3 more dead bodies

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.