പോപ്പുലർ ഫ്രണ്ട് ഡൽഹി അധ്യക്ഷൻ പർവേസ് അഹമ്മദും സെക്രട്ടറി മുഹമ്മദ് ഇല്യാസും അറസ്റ്റിൽ. ഡൽഹി കലാപത്തിനോടനുബന്ധിച്ചുള്ള കേസിലാണ് നടപടി. ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കൽ, കലാപത്തിന് സാമ്പത്തിക സഹായം നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്.
ഡൽഹി കലാപം അന്വേഷിക്കുന്ന ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കലാപകാരികൾക്ക് ഇവർ ധനസഹായം നൽകിയോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ശിവ് വിഹാർ സ്വദേശിയായ ഇല്യാസ് 2020 ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കർവാൽ നഗറിൽ നിന്ന് എസ്ഡിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
English Summary; Delhi riots; popular front leaders arrested
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.