ഡല്‍ഹി കലാപം; ഉമർ ഖാലിദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Web Desk

ന്യൂഡൽഹി

Posted on September 24, 2020, 2:53 pm

മുൻ ജെഎൻയു വിദ്യാർത്ഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 22 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഖാലിദിനെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ 11 നാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം, കൊലപാതകശ്രമം, രാജ്യദ്രോഹക്കുറ്റം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് 18 വകുപ്പുകൾ എന്നിവയും ഖാലിദിനെതിരെ ചുമത്തിയിട്ടുണ്ട്. എന്നാൽ ആരോപണത്തെ പിന്തുണയ്ക്കുന്നതിനുള്ള തെളിവുകൾ പൊലീസ് ഇതുവരെ നൽകിയിട്ടില്ല.

ഉമർ ഖാലിദ് അരമണിക്കൂര്‍ നേരത്തേക്ക് കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. തന്നെ പ്രതി പട്ടികയിൽ ചേർത്തത് ആസൂത്രിതമാണെന്ന് ആരോപിച്ച് സെപ്റ്റംബർ ഒന്നിന് ഖാലിദ് ഡൽഹി പൊലീസ് കമ്മിഷണർ എസ്എൻ ശ്രീവാസ്തവയ്ക്ക് കത്തെഴുതിയിരുന്നു.

ENGLISH SUMMARY:Delhi riots; Umar Khalid has been remand­ed in judi­cial cus­tody
You may also like this video