വടക്കുകിഴക്കൻ ഡൽഹിയിലെ വർഗീയ കലാപം നടന്നിട്ട് ഒരു വർഷം തികയുമ്പോഴും നീതി ലഭിക്കാതെ ഇരകൾ. നീതി നല്കേണ്ടവര് തന്നെ അതിന് വഴിമുടക്കിയിരിക്കുകയാണ്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വിവിധ സ്വഭാവമുള്ള പരാതികള്‍ കോടതി വിലക്കിയിട്ടും ഒന്നിച്ചു ചേര്‍ത്ത് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതായാണ് ഇരകളുടെ പരാതി. ഡല്‍ഹി ഹൈക്കോടതി പോലും നിരവധി തവണ വിവിധ പരാതികള്‍ ഒന്നിച്ചു ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഡല്‍ഹി പൊലീസ് സമീപനത്തെ വിലക്കിയിട്ടുണ്ട്. കലാപത്തിലെ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന നടപടിയാണ് ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്.
കലാപകാരികള്‍ക്കെതിരായ പരാതികളില്‍ പൊലീസ് കേസ് എടുക്കുന്നില്ലെന്ന ആരോപണവുമുണ്ട്. കലാപകാരികള്‍ വ്യാപാരശാല നശിപ്പിച്ചതിനെതിരെ കൊടുത്ത പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശം നൽകിയിട്ടും അതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. പിന്നീട് പരാതി നല്കിയ ആളുടെ കുടുംബത്തെയടക്കം ഭീഷണിപ്പെടുത്തുകയും ഇവര്‍ക്കുമേല്‍ കേസുകള്‍ കെട്ടിചമയ്ക്കുകയും ചെയ്തു. ഇതുകാരണം വ്യാപാരസ്ഥാപനം നശിപ്പിച്ചതിന് ലഭിക്കേണ്ട നഷ്ടപരിഹാരം പരാതിക്കാരന് ലഭിക്കാത്ത അവസ്ഥയാണ്. ഇതുപോലെ നിരവധി ആരോപണങ്ങളാണ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസിനുമേല്‍ ഉയരുന്നത്.
ENGLISH SUMMARY:Delhi riots: Victims without justice for over a year
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.