Web Desk

ന്യൂഡല്‍ഹി

January 16, 2021, 1:53 pm

കോവാക്സിൻ സ്വീകരിക്കാനാവില്ലെന്ന് ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍

Janayugom Online

ഭാരത് ബയോടെക്ക് നിര്‍മ്മിച്ച കോവാക്സിൻ സ്വീകരിക്കാനാവില്ലെന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. കോവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിനാല്‍, വാക്സിന്റെ ഫലപ്രാപ്തിയില്‍ സംശയമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കോവിഡ് വാക്സിന്‍ വിതരണത്തിന്റെ ആദ്യ ദിനം തന്നെ സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാര്‍ കോവാക്സിനെതിരെ രംഗത്ത് വന്നത് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാകും. കോവാക്സിനു പകരം കോവിഷീല്‍ഡ് നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഡല്‍ഹിയിലെ ആറ് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിലാണ് കോവാക്സിൻ പരീക്ഷിക്കുന്നത്. ഡല്‍ഹിയിലെ 75 സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് വാക്സിനുകളാണ് പരീക്ഷിക്കുന്നത്.

ENGLISH SUMMARY: del­hi rmr doc­tors says cov­ax­in can’t be received

YOU MAY ALSO LIKE THIS VIDEO