എംഎല്‍എയുടെ മകന്‍ എന്ന് സ്റ്റിക്കര്‍ പതിപ്പിച്ച കാറുമായി ഡല്‍ഹി സ്പീക്കറുടെ മകന്‍

Web Desk
Posted on July 19, 2019, 6:15 pm

ന്യൂഡല്‍ഹി : ജനത്തെയാണോ വിരട്ടേണ്ടത് ഉദ്യോഗസ്ഥരെയോ എന്തായാലും എംഎല്‍എയുടെ മകന്‍ എന്ന് സ്റ്റിക്കര്‍ പതിപ്പിച്ച കാറുമായി ഡല്‍ഹി സ്പീക്കറുടെ മകന്‍ കറങ്ങുന്നത് വിവാദമായി. ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള കാറിന്റെ പിന്നിലാണ് എംഎല്‍എയുടെ മകന്‍ എന്ന സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്.

കാര്‍ സ്പീക്കറുടെ മകന്റേതാണെന്ന് അകാലിദള്‍ എംഎല്‍എ ട്വീറ്റ് ചെയ്തതോടെ സംഗതി വിവാദമായിരിക്കുകയാണ്. ഡല്‍ഹി നിയമസഭാ സ്പീക്കര്‍ നിവാസ് ഗോയലിന്റെ പേരിലാണ് വിവാദം.
കാറില്‍ ഇതോടൊപ്പം ‘വിഹാന്‍’ എന്ന പേരും ചേര്‍ത്തിട്ടുണ്ട്. സ്പീക്കറുടെ മകന്റെ പേര് വിഹാന്‍ ഗോയല്‍ എന്നാണെന്നും മറ്റ് ചില ട്വീറ്റുകള്‍ പറയുന്നു. എന്നാല്‍, അകാലിദള്‍ എംഎല്‍എ മജിന്ദര്‍ സിങ് സിര്‍സയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്ന് അറിയിച്ച് സ്പീക്കക്കുവേണ്ടി അഭിഭാഷകര്‍  നോട്ടീസ് അയച്ചു.