25 April 2024, Thursday

Related news

December 8, 2023
August 23, 2023
March 30, 2023
January 18, 2023
June 12, 2022
April 5, 2022
March 27, 2022
March 23, 2022
March 22, 2022
March 15, 2022

കേരളത്തിലെ വിദ്യാഭ്യാസ പുരോഗതി പഠിക്കാന്‍ ഡല്‍ഹി സംഘം

Janayugom Webdesk
തിരുവനന്തപുരം
March 15, 2022 9:25 pm

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതി നേരിട്ടു കണ്ട് വിലയിരുത്താൻ ഡൽഹി സർക്കാർ അയച്ച സംഘം കേരളത്തിൽ. 32 അംഗ സംഘമാണ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയത്. അധ്യാപകരും എസ്‌സിഇആർടി പ്രതിനിധികളും അടങ്ങുന്നതാണ് സംഘം. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമായി സംഘം ചർച്ച നടത്തി. വിദ്യാഭ്യാസ കാര്യത്തിൽ ഡൽഹി സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് കാലത്ത് ഡിജിറ്റൽ ഓൺലൈൻ വിദ്യാഭ്യാസവും പൊതുപരീക്ഷകളും വിജയകരമായി നടത്തിയതിനെ കുറിച്ച് സംഘം മന്ത്രിയോട് ചോദിച്ചറിഞ്ഞു. കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കിയതിനെ കുറിച്ചും സംഘം ആരാഞ്ഞു.

ഉച്ചഭക്ഷണ പദ്ധതിയുടെ വിശദ വിവരങ്ങളും സംഘം തേടി. ഡൽഹിയിൽ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന പരിഷ്കാരങ്ങളെ കുറിച്ചും മന്ത്രി സംഘവുമായി ആശയവിനിമയം നടത്തി. സംസ്ഥാനത്തെ എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് അടങ്ങുന്ന പ്രതിനിധികളുമായും ഡൽഹി സംഘം ചർച്ച നടത്തി. ഗവ. യുപി സ്കൂൾ നേമം, നെയ്യാറ്റിൻകര ജൂനിയർ ബേസിക് സ്കൂൾ എന്നിവിടങ്ങൾ സംഘം സന്ദർശിച്ചു. നെയ്യാറ്റിൻകര ജൂനിയർ ബേസിക് സ്കൂൾ പിടിഎ പ്രതിനിധികളുമായി സംഘം ചർച്ച നടത്തി. നെയ്യാറ്റിൻകര മുൻസിപ്പൽ ജനപ്രതിനിധികളുമായും സംസാരിച്ചു. ഇന്ന് തിരുവനന്തപുരം ഡയറ്റ്, ഗവ. എൽപിഎസ് ഇടയ്ക്കോട് എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തും.

Eng­lish sum­ma­ry; Del­hi team to study edu­ca­tion­al progress in Kerala

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.