ഗതാഗത നിയമ ഭേദഗതി; ഡൽഹിയിൽ വാഹന പണിമുടക്ക് പൂർണം

ന്യൂ ഡൽഹി: പരിഷ്കരിച്ച മോട്ടോര്‍ വാഹന നിയമപ്രകാരം ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലും നോയിഡയിലും ഇന്ന് നടക്കുന്ന പണിമുടക്ക് പൂർണം. മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതിയില്‍ പ്രതിഷേധിച്ച് 41 അസോസിയേഷനുകളും യൂണിയനുകളും ഉള്‍പ്പെടുന്ന യുണൈറ്റഡ് ഫ്രണ്ട് ഓഫ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് ആണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. രാവിലെ 6 മുതല്‍ രാത്രി 9.30 വരെയാണ് സമരം. പുതുക്കിയ നിയമത്തിലെ ഭീമമായ പിഴത്തുക ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം.ഗതാഗതം ഏറെക്കുറെ സ്തംഭിച്ച സ്ഥിതിയിലാണ്. ക്ലസ്റ്റര്‍ സര്‍വീസുകള്‍, സ്വകാര്യ ബസുകള്‍, ഓട്ടോ റിക്ഷകള്‍, ആപ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം കാബുകള്‍, ഗ്രാമീണ്‍ സേവ, സ്കൂര്‍ വാനുകള്‍ എന്നിവ റോഡില്‍ ഇറങ്ങിയിട്ടില്ല.
ഡല്‍ഹിയിലും നോയിഡലും ഒട്ടുമിക്ക സ്വകാര്യ സ്കൂളുകളും അടഞ്ഞുകിടക്കുകയാണ്. നോയിഡയില്‍ പല കമ്പനികളും വ്യവസായ സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചു.