ഡൽഹി കലാപം; അമിത് ഷായുമായി നടത്തിയ ചർച്ച വിജയകരം: അരവിന്ദ് കെജരിവാൾ

Web Desk

ന്യൂഡൽഹി

Posted on February 25, 2020, 8:19 pm

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കലാപം പൊട്ടിപ്പുറപ്പെട്ട ഡൽഹിയിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ച വിജയകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ.ഡൽഹിയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നൽകിയെന്ന് കെജ്രിവാൾ പറഞ്ഞു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അമിത് ഷാ വിളിച്ചു ചേർത്ത യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കെജ്‍രിവാൾ. ആവശ്യമുള്ള പൊലീസ് സേനയെ വിട്ടുനൽകുമെന്നും സാധ്യമായ എല്ലാ സഹായം നൽകുമെന്നും വേണ്ടി വന്നാൽ സൈന്യത്തെ വിളിക്കുമെന്നും അമിത് ഷാ ഉറപ്പ് നൽകിയതായും കെജ്രിവാൾ പറഞ്ഞു. രാഷ്ട്രീയം മറന്ന് ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്നും കെജരിവാൾ പറഞ്ഞു.

ഏത് പ്രശ്നങ്ങളെ കുറിച്ചും ചർച്ച ചെയ്യാൻ സന്നദ്ധത അറിയിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി രംഗത്തെത്തിയിരുന്നു.
അതേസമയം വടക്കു കിഴക്കൻ ഡൽഹിയിൽ മാർച്ച് 24വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കർവാൻ നഗറിലും യമുമാനഗറിലും ഗോകുൽപുരി, കബീർ നഗർ, മൗജ്പൂർ, ബ്രഹ്മപുരി എന്നിവിടങ്ങളിലും ഇന്നലെ വീണ്ടും സംഘർഷമുണ്ടായി. തുവരെയുള്ള കണക്ക് പ്രകാരം, അക്രമ സംഭവങ്ങളിൽ ഏഴുപേർ കൊല്ലപ്പെട്ടിട്ടുണ്ട്. 146പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 98പേർ സാധാരണക്കാരും 48പേർ പൊലീസുകാരുമാണ്.

ENGLISH SUMMARY: Del­hi vio­lence; Arvind Kejri­w­al talks with Amit Shah

YOU MAY ALSO LIKE THIS VIDEO