Web Desk

ന്യൂഡൽഹി

February 25, 2020, 2:46 pm

ആദ്യം ഉയർന്നത് ഹിന്ദുവോ മുസ്ലീമോ എന്ന ചോദ്യം! സംശയം തീർക്കാൻ പാന്റഴിക്കാൻ ശ്രമം- അനുഭവം പങ്കുവെച്ച് മാധ്യമപ്രവർത്തകൻ

Janayugom Online

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തിന്റെ ഫോട്ടോകൾ എടുക്കാനെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോ ജേർണലിസ്റ്റ് അനിന്ദ്യ ചദോപാധ്യായ്​​. സ്റ്റേഷനിൽ വന്നിറങ്ങിയ ഉടനെ തന്നെ താങ്കൾ ഹിന്ദുവാണോ മുസ്ലീമാണോ എന്നതായിരുന്നു മാധ്യമ പ്രവർത്തകന് നേരെ ഉയർന്നത്. മതത്തിന്റെ പേരിൽ ഇത്രയും ഭീകരമായ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.മൗജ്പൂറിലെ മെട്രോസ്റ്റേഷനിലെത്തിയപ്പോഴാണ് മതത്തിന്റെ പേര് പറഞ്ഞ് ഒരുകൂട്ടം യുവാക്കൾ ഈ അതിക്രമം കാണിച്ചത്.

അനിന്ദ്യ ചദോപാധ്യായയുടെ അനുഭവക്കുറിപ്പ് ഇങ്ങനെ

സ്​റ്റേഷനില്‍ എത്തിയ ഉടനെ ഫോ​ട്ടോ ജേണലിസ്റ്റാണെന്ന്​ മനസിലാക്കിയ ഒരു ഹിന്ദുസേന പ്രവര്‍ത്തകന്‍ നെറ്റിയില്‍ തിലകം ചാര്‍ത്തിത്തന്നുകൊണ്ട്​ ’ ഇത്​ നിങ്ങളുടെ ജോലി എളുപ്പമാക്കുമെന്ന്​ പറഞ്ഞു. ‘നിങ്ങളും ഒരു ഹിന്ദുവാണ്​ സഹോദരാ എന്തിനാണ്​ അപകടം ക്ഷണിച്ചുവരുത്തുന്നത്​​. എന്നാണ്​ അയാള്‍ പറഞ്ഞത്​. 15 മിനിറ്റുകള്‍ക്ക്​ ശേഷം ഇരു വിഭാഗവും തമ്മില്‍ കല്ലേറ്​ തുടങ്ങി. ഒരു വശത്ത്​ ‘മോദി.. മോദി’ എന്ന മുദ്രാവാക്യമായിരുന്നു. പരിസരത്ത്​ കറുത്ത പുക ആകാശത്തേക്ക്​ പ്രവഹിക്കുന്നു. കത്തി നശിക്കുന്ന കെട്ടിടത്തിനടുത്തേക്ക്​ ഫോ​ട്ടോ എടുക്കാനായി പോവുകയായിരുന്ന എന്നെ ശിവ മന്ദിരത്തിന്​ മുന്നിലുള്ള കുറച്ചുപേര്‍ തടഞ്ഞുനിര്‍ത്തി. നിങ്ങളും ഒരു ഹിന്ദുവാണ്​.. എന്തിന്​ അങ്ങോ​ട്ട്​ പോകുന്നു​​..? ഹിന്ദു ഉണര്‍ന്നിരിക്കുന്ന സമയമാണിത്​. ‑അവരില്‍ ഒരാള്‍ പറഞ്ഞു. ബാരിക്കേഡുകള്‍ മറികടന്ന്​ ഫോ​ട്ടോയെടുക്കാന്‍ ചെന്ന എന്നെ മുളവടികളുമായെത്തിയ കുറച്ചാളുകള്‍ വളഞ്ഞു. എന്റെ ക്യാമറ തട്ടിപ്പറിക്കാനും അവര്‍ ശ്രമിച്ചു. എന്നാല്‍ കൂടെയുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ സാക്ഷി ചന്ദ്​ അവര്‍ക്ക്​ മുന്നിലേക്ക്​ വന്ന്​ എന്നെ തൊട്ടുപോകരുതെന്ന്​ ഭീഷണിപ്പെടുത്തിയതോടെ അവര്‍ പിന്‍വലിഞ്ഞെന്നും അനിന്ദ്യ പറഞ്ഞു.

ഭീകരത അവിടെയും അവസാനിച്ചില്ല… നേരത്തെ വളഞ്ഞ ആക്രമികള്‍ വീണ്ടും പിന്തുടരാന്‍ തുടങ്ങി. അവരിലൊരാള്‍ എന്നെ തടഞ്ഞുനിര്‍ത്തി, ‘നി​ങ്ങള്‍ അതിരുകടക്കുന്നു… ആരാണ്​ നീ.. ഹിന്ദുവോ അതോ മുസ്​ലിമോ എന്ന്​ പറഞ്ഞ്​ അയാളും സംഘവും എന്റെ പാന്‍റ്​സ് അഴിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ‘ഞാന്‍ ഒരു ഫോ​ട്ടോഗ്രാഫറാണെന്ന്​ കൈകൂപ്പിക്കൊണ്ട്​ അപേക്ഷിച്ചു. അല്‍പനേരം കൂടി ഭീഷണിപ്പെടുത്തി അവര്‍ എന്നെ വെറുതെ വിട്ടു ‑അദ്ദേഹം പറഞ്ഞു.

എങ്ങനെയെങ്കിലും സ്ഥലം കാലിയാക്കണമെന്ന വ്യഗ്രതയില്‍ ഓഫീസ്​ വാഹനം തിരഞ്ഞെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഒടുവില്‍ ഒരു ഓ​ട്ടോറിക്ഷ പിടിച്ച്‌​ ഓഫീസിലേക്ക്​ പോവുകയായിരുന്നു. എന്നാല്‍ ഓ​​ട്ടോയുടെ മുമ്ബില്‍ നല്‍കിയ പേര്​ കലാപകാരികളില്‍ നിന്ന്​ വീണ്ടും അപകടം ക്ഷണിച്ചുവരുത്തുമെന്ന്​ എനിക്ക്​ തോന്നി.. വൈകാതെ അത്​ സംഭവിച്ചു…! നാല്​ പേര്‍ ഞങ്ങളെ തടഞ്ഞുനിര്‍ത്തി. കോളറില്‍ പിടിച്ചുവലിച്ച്‌​ എന്നെയും ഡ്രൈവറേയും പുറത്തിറക്കി. ഞാനൊരു മാധ്യമപ്രവര്‍ത്തകനാണെന്നും ഓ​ട്ടോ റിക്ഷാ ഡ്രൈവര്‍ നിരപരാധിയാണെന്നും പറഞ്ഞ്​ അപേക്ഷിച്ചതിനാലാണ്​ വെറുതെവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Del­hi vio­lence expe­ri­ence by toi photojournalist

You may also like this video