Web Desk

ന്യൂഡൽഹി

February 25, 2020, 4:35 pm

സംഘർഷം ശക്തിയാർജിക്കുന്നു; വടക്ക് കിഴക്കൻ ദില്ലിയിൽ ഒരു മാസത്തേക്ക് നിരോധനാജ്ഞ

Janayugom Online

പൗരത്വഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷം കൂടുതൽ ശക്തിയാർജിക്കുന്നു. കലാപത്തിൽ ഇതുവരെ ഏഴ് പേർ മരിച്ചു. 160 പേർക്ക് പരിക്കേറ്റു. അക്രമത്തെ തുടർന്ന് വടക്ക് കിഴക്കൻ ദില്ലിയിൽ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാർച്ച് 24 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അതേസമയം ഡല്‍ഹിയില്‍ നടക്കുന്ന അക്രമത്തില്‍ രണ്ട് പേര്‍ക്ക് കൂടി വെടിയേറ്റു. ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. അതിനിടെ ജഫ്രാബാദിൽ പ്രതിഷേധക്കാർ പള്ളി കത്തിച്ചു. പള്ളി കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ എടുക്കുന്നതിനിടെ മാധ്യമപ്രവർത്തകരെയും അക്രമകാരികൾ കയ്യേറ്റം ചെയ്തു.

അക്രമം തടയാൻ രണ്ട് കമ്പനി ദ്രുതകർമ്മ സേനയെ വിന്യസിച്ചു. കലാപത്തെ കുറിച്ച് കോടതി നാളെ പരിശോധിക്കും. തെരുവുകളില്‍ ഇരുമ്പുവടികളും ആയുധങ്ങളുമേന്തി അക്രമികള്‍ നില്‍ക്കുകയാണ്. ബജന്‍പുര, ജാഫറാബാദ്,മൗജ്പുര്‍, തുടങ്ങിയ മേഖലകളില്‍ സംഘര്‍ഷം തുടരുകയാണ്.

Eng­lish Sum­ma­ry; Del­hi vio­lence updates, pro­hibito­ry order march 24

YOU MAY ALSO LIKE THIS VIDEO