പൗരത്വഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷം ശക്തി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. ജഫ്രാബാദിൽ പ്രതിഷേധക്കാർ പള്ളി കത്തിച്ചു. വീടുകൾക്കും കടകൾക്കും തീവെച്ചു. വെടിയേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കലാപത്തിൽ ഇതുവരെ ഏഴ് പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. പള്ളി കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ എടുക്കുന്നതിനിടെ മാധ്യമപ്രവർത്തകരെ അക്രമകാരികൾ കയ്യേറ്റം ചെയ്തു. മാർച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് ഡൽഹിയിൽ. അക്രമം തടയാൻ രണ്ട് കമ്പനി ദ്രുതകർമ്മ സേനയെ വിന്യസിച്ചു. കലാപത്തെ കുറിച്ച് കോടതി നാളെ പരിശഓധിക്കും. കർവാൾ നഗറിലും യമുനാ നഗറിലും വ്യാപക അക്രമം നടക്കുകയാണ്.
English Summary: Delhi violence updates
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.