6 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 5, 2024
December 5, 2024
December 5, 2024
December 5, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഡല്‍ഹി വായുമലിനീകരണം രൂക്ഷം; പുകമഞ്ഞില്‍ മൂടി രാജ്യതലസ്ഥാനം

Janayugom Webdesk
ന്യൂഡല്‍ഹി
November 3, 2024 11:31 pm

ദീപാവലിക്ക് പിന്നാലെ രാജ്യ തലസ്ഥാനത്ത് വായു മലിനീകരണത്തിന്റെ തോത് അപകടകരമായ നിലയില്‍. ഞായറാഴ്ച 400 കടന്ന ഡല്‍ഹി എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) ഇനിയും കൂടുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
ദീപാവലി ദിവസങ്ങളില്‍ വന്‍ തോതില്‍ ഡല്‍ഹിയില്‍ പടക്കം പൊട്ടിച്ചത് വായുമലിനീകരണത്തിന് ആക്കം വര്‍ധിപ്പിച്ചു. ഇന്നലെ രാവിലെ 8.30 വരെ ദേശീയ തലസ്ഥാനത്തെ വായു മലിനീകരണ തോത് ‘അപകടകരമായ’ സൂചികയിലായിരുന്നു.

കനത്ത പുകമഞ്ഞ് ദേശീയ തലസ്ഥാനത്തെ വിഴുങ്ങി, മിക്ക പ്രദേശങ്ങളിലും എക്യുഐ 300ന് മുകളില്‍ രേഖപ്പെടുത്തി, ഡല്‍ഹി തലസ്ഥാനമേഖലയില്‍ പിഎം2.5 ലെവലുകള്‍ ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ച പരിധിയെക്കാള്‍ 50 മടങ്ങ് കൂടുതലാണ്.
അലിപൂര്‍, ആനന്ദ് വിഹാര്‍, അശോക് വിഹാര്‍, ആയ നഗര്‍, ബവാന, ബുരാരി, മഥുര റോഡ്, ഐജിഐ എയര്‍പോര്‍ട്ട്, ദ്വാരക, ജഹാംഗീര്‍പുരി, മുണ്ട്ക, നരേല, പട്പര്‍ഗഞ്ച്, രോഹിണി, ഷാദിപൂര്‍, സോണിയ വിഹാര്‍, വസീര്‍പൂര്‍, മന്ദിര്‍ മാര്‍ഗ്, നെഹ്രു നഗര്‍, നജഫ്ഗഡ് എന്നിവിടങ്ങളില്‍ സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (സിപിസിബി) പ്രസിദ്ധീകരിച്ച ദേശീയ എക്യുഐയുടെ മണിക്കൂര്‍ തോറും അപ്‌ഡേറ്റുകള്‍ നല്‍കുന്ന സമീര്‍ ആപ്പ് അനുസരിച്ച്, മോണിറ്ററിങ് സ്റ്റേഷനുകള്‍ ‘വളരെ മോശം’ വായുവിന്റെ ഗുണനിലവാരത്തിന് സാക്ഷ്യം വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.