രാജ്യതലസ്ഥാനത്തെ മാലിന്യക്കൂന താജ്മഹലിനേക്കാള്‍ ഉയരത്തിലേക്ക്

Web Desk
Posted on June 05, 2019, 11:54 am

ന്യൂ​ഡ​ല്‍​ഹി: രാജ്യതലസ്ഥാനത്തെ ഗാ​സി​പൂരി​ല്‍ 35 വ​ര്‍​ഷ​ത്തോ​ളം തു​ട​ര്‍​ച്ച​യായി നി​ക്ഷേ​പി​ച്ച മാ​ലി​ന്യ​ങ്ങ​ള്‍അ​ടു​ത്ത​വ​ര്‍​ഷം താ​ജ്മ​ഹ​ലി​നെ​ക്കാ​ള്‍ ഉ​യ​ര​ത്തി​ലെ​ത്തുമെന്ന് റിപ്പോര്‍ട്ട്.

പ്ര​തി​ദി​നം ര​ണ്ടാ​യി​രം ട​ണ്‍ മാ​ലി​ന്യ​മെ​ത്തു​ന്ന ഈ ​മാ​ലി​ന്യ​ക്കു​ന്നി​ന് നി​ല​വി​ല്‍ 65 മീ​റ്റ​റാ​ണ് ഉ​യ​രം. ഈ ​നി​ല​യി​ല്‍ മു​ന്നോ​ട്ടു​പോ​യാ​ല്‍ 2020ല്‍ ​ഉ​യ​രം 73 മീ​റ്റ​റി​ല്‍ എ​ത്തു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ് . 40 ഫു​ട്‌​ബോ​ള്‍ പി​ച്ചു​ക​ളു​ടെ​യ​ത്ര വി​സ്താര മുള്ള ഈ ​മാ​ലി​ന്യ​ക്കു​ന്നി​ന്‌ ഓ​രോ​വ​ര്‍​ഷ​വും പ​ത്ത് മീ​റ്റ​റെ​ന്ന ക​ണ​ക്കി​നാ​ണ് വളര്‍ച്ച. ദുര്‍ഗന്ധവും വളരുകയാണ്.  മാ​ലി​ന്യ​കൂ​മ്ബാ​രം റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ മേ​ല്‍ ഇ​ടി​ഞ്ഞു​വീ​ണ്‌ അപകടവും ഉണ്ടായിട്ട് ഉണ്ട്. വി​മാ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കാ​നാ​യി ഇ​വി​ടെ ചു​വ​പ്പ് സി​ഗ്ന​ല്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.  2018 മാലിന്യക്കുന്ന് മഴയില്‍ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചിരുന്നു. മാലിന്യത്തില്‍നിന്നും പുറത്തുവരുന്ന മീതേന്‍വാതകത്തിന് തീപിടിക്കുന്നത് പതിവാണ്. ഈ തീ ദിവസങ്ങളോളം നില്‍ക്കുകയും ചെയ്യും