ആമസോണിന്റെ ഡെലിവറി റോബോട്ടുകളെ തെരഞ്ഞെടുക്കുമ്പോള്‍

Web Desk
Posted on January 27, 2019, 5:48 pm

ആമസോണിന്റെ ഏറ്റവും പുതിയ സംരംഭമായ ഡെലിവറി റോബോട്ടുകള്‍ ഉടന്‍ ഉപഭോക്താക്കളെ തേടി വീട്ടുമുറ്റത്തെത്തിയേക്കുമെന്ന് അധികൃതര്‍. ഓര്‍ഡര്‍ ചെയ്ത് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ സാധനങ്ങള്‍ വീട്ടുപടിക്കലെത്തിക്കാനുള്ള സംവിധാനമായ റോബോട്ട് ബോയ് തിങ്കള്‍ മുതല്‍ വെള്ളി വരെ പകല്‍ സമയങ്ങളിലാണ് ഡെലിവറി നടത്തുക.
ട്രാഫിക് കുറഞ്ഞ സ്ഥലങ്ങളിലാകും ആദ്യഘട്ടത്തില്‍ റോബട്ടിന്റെ പരീക്ഷണം നടക്കുക. പോകുന്ന വഴിയില്‍ റോബട്ടിന്റെ കഴിവ് നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെയും ആമസോണ്‍ ആദ്യഘട്ടമെന്നോണം സജ്ജമാക്കിക്കഴിഞ്ഞു. വഴിയിലുള്ള മൃഗങ്ങള്‍, കാല്‍നടക്കാര്‍ വാഹനങ്ങള്‍ എന്നിവയെ റോബട്ട് സമീപിക്കുന്ന രീതി സംഘം നിരീക്ഷിക്കും.

ശ്രദ്ധിക്കേണ്ടവ

  • കൃത്യമായ നാവിഗേഷന്‍ നല്‍കണം എന്നാല്‍ മാത്രമേ റോബട്ടുകളെ ഡെലിവറിക്ക് അയയ്ക്കാന്‍ കഴിയുകയുള്ളൂ.
  • ഓരോ മുക്കും മൂലയും റോബട്ടിനെ അറിയിക്കണം.
  • വഴിയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ വേറെ വഴിയെ സഞ്ചരിക്കാനാണിത്.
  • പ്രധാനപ്പെട്ട ഹോട്ടലുകള്‍, സ്ട്രീറ്റുകള്‍, സ്ഥാനപങ്ങള്‍ എന്നിവെയ റോബട്ടിന് കൃത്യമായി പരിചയപ്പെടുത്തി നല്‍കേണ്ടിവരും.