ഓർഡർ ചെയ്ത ഭക്ഷണം ക്യാൻസൽ ചെയ്തു; പൊട്ടിക്കരഞ്ഞ് ഡെലിവറി മാൻ

Web Desk
Posted on November 08, 2019, 7:15 pm

ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തയാള്‍ ഓര്‍ഡര്‍ റദ്ദാക്കിയതിൽ മനംനൊന്ത് പൊട്ടിക്കരഞ്ഞ് ഡെലിവറി മാന്‍. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ. ജക്കാര്‍ത്തയിലാണ് സംഭവം. വളരെ കഷ്ടപ്പെട്ടാണ് ഇയാള്‍ക്ക് അന്നത്തെ ദിവസം ഒരു ഓര്‍ഡര്‍ ലഭിച്ചത്. അതിന്റെ സന്തോഷത്തില്‍ ഭക്ഷണവുമായി പോകുന്നതിനിടെ ഓര്‍ഡര്‍ ചെയ്‌ത വ്യക്തി ഓര്‍ഡര്‍ റദ്ദാക്കുകയായിരുന്നു. ഇതോടെ സങ്കടം സഹിക്കാനാകാതെയാണ് യുവാവ് പൊട്ടിക്കരഞ്ഞത്.