പി പി ചെറിയാന്‍

അറ്റ്‌ലാന്റാ

January 22, 2020, 11:54 am

ഡെല്‍റ്റാ എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് ബോണസായി നല്‍കുന്നത് വന്‍ തുക

Janayugom Online

ഡെല്‍റ്റാ എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് ബോണസായി വന്‍ തുക നല്‍കാന്‍ കമ്പനി തീരുമാനിച്ചതായി എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. ആകെയുള്ള 90,000 ജീവനക്കാര്‍ക്ക് 1.6 ബില്യന്‍ ഡോളറാണ് ബോണസായി വീതിച്ചു നല്‍കുക.

ഓരോ ജീവനക്കാരന്റെയും വാര്‍ഷിക വരുമാനത്തിന്റെ 16.6 ശതമാനം (രണ്ടു മാസത്തെ ശമ്പളം) ആണ് ലഭിക്കുക. ജീവനക്കാരില്ലാതെ ഡെല്‍റ്റാ കമ്പനി ഇല്ല. അതുകൊണ്ടു തന്നെ വന്‍ ലാഭത്തിന്റെ സിംഹഭാഗവും ബോണസായി നല്‍കുവാന്‍ കമ്പനി തീരുമാനിച്ചതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എഡ് ബാസ്റ്റയ്ന്‍ പറഞ്ഞു.

2018 ല്‍ ഷിക്കാഗൊ യൂണിവേഴ്‌സിറ്റി നടത്തിയ സര്‍വെയില്‍ അമേരിക്കയിലെ വന്‍കിട കമ്പനികള്‍ അവരുടെ ജീവനക്കാര്‍ക്ക് ലാഭവിഹിതം നല്‍കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഏറ്റവും ചുരുങ്ങിയത് വാര്‍ഷിക വരുമാനത്തിന്റെ അഞ്ച് ശതമാനം മുതല്‍ 20 ശതമാനം വരെ ബോണസായി നല്‍കുന്ന കമ്പനികളുണ്ടെന്നും സര്‍വെ ചൂണ്ടികാട്ടി. അതേസമയം ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ തീരുമാനം ജീവനക്കാര്‍ സ്വാഗതം ചെയ്തു. ആത്മാര്‍ഥതയ്ക്കുള്ള പ്രതിഫലമാണിതെന്നും ജീവനക്കാര്‍ വിശ്വസിക്കുന്നു.

YOU MAY ALSO LIKE THIS VIDEO