Web Desk

ബെയ്ജിങ്

July 30, 2021, 5:26 pm

ചൈനയില്‍ വീണ്ടും കോവിഡ് ഭീഷണി: ഡെല്‍റ്റാ വകഭേദം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്

Janayugom Online

ചൈനയിൽ വീണ്ടും കോവിഡ് ഭീഷണി. ഡെൽറ്റാ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ചൈനയിൽ വീണ്ടും രോഗ വ്യാപന ഭീഷണി ഉണ്ടായത്. ചൈനീസ് നഗരമായ നാൻജിങ്ങിൽ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റർ ഇപ്പോൾ അഞ്ചോളം പ്രവിശ്യകളിലേക്ക് വ്യാപിച്ചുവെന്നാണ് വിവരം. ബെയ്ജിങ്ങിലേക്കും കോവിഡ് ക്ലസ്റ്റർ വ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ചൈനീസ് അധികൃതർ.

ജൂലൈ 20 ന് നാൻജിങ് വിമാനത്താവളത്തിലെ ഒൻപതോളം ശുചീകരണ തൊഴിലാളികൾക്ക് കോവിഡ് പോസിറ്റീവായിരുന്നു. ജൂലായ് പത്തിന് റഷ്യയിൽ നിന്നുളള സിഎ 910 ഫ്ളൈറ്റ് ശുചീകരിച്ചത് ഈ തൊഴിലാളികളാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പിന്നീട് നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 184 ആയി വർധിച്ചു. ജിയാങ്സു പ്രവിശ്യയിൽ ആയിരക്കണക്കിന് ആളുകളാണ് നിരീക്ഷണത്തിലുള്ളത്.
ദേശീയ തലത്തിൽ റിപ്പോർട്ട് ചെയ്ത 206 കോവിഡ് കേസുകൾ നാൻജിങ് കോവിഡ് ക്ലസ്റ്ററിലാണുള്ളത്. ഇതെല്ലാം ഡെൽറ്റാ വകഭേദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ അധികൃതർ പദ്ധതിയിടുന്നത്.

Eng­lish sum­ma­ry;  Delta vari­ant report­ed to be spread­ing China

You may also like this video;