Web Desk

ന്യൂയോര്‍ക്

February 01, 2020, 10:44 am

കൊറോണ: ചൈനയിലേക്കുള്ള വിമാന സര്‍വിസുകള്‍ നിര്‍ത്തി വെച്ച് ഈ കമ്പനികള്‍

Janayugom Online

ചൈനയില്‍ പതിനായിരത്തിലധികം പേരില്‍ കോറോണോ വൈറസ് കണ്ടെത്തുകയും ഇരുനൂറിലധികം പേര്‍ മരിക്കുകയും ചെയ്ത പ്രത്യേക സാഹചര്യത്തില്‍ ചൈന മെയിന്‍ ലാന്‍ഡിലേക്കുള്ള ഡെല്‍റ്റ,അമേരിക്കന്‍,യുണൈറ്റഡ് വിമാന സര്‍വിസുകള്‍ നിര്‍ത്തിവെക്കുന്നതായി മൂന്ന് കമ്പനികളുടെയും വക്താക്കള്‍ ജനുവരി 31നു പുറത്തിറക്കിയ പ്രസ്താവനകളില്‍ പറയുന്നു.

അമേരിക്കന്‍ എയര്‍ലൈന്‍സ് ഇന്നുമുതല്‍ മാര്‍ച്ച് 28 വരെയും,ഡെല്‍റ്റ എയര്‍ലൈന്‍സ് ഫെബ്രു 6 മുതല്‍ ഏപ്രില്‍ വരെയും,യുണൈറ്റഡ് എയര്‍ലൈന്‍സ് ഫെബ്രു 6 മുതല്‍ 28വരെയുമാണ് തത്കാലം സര്‍വീസ് നിര്‍ത്തിവെക്കുന്നതു .ആഗോളതലത്തില്‍ മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം 28000 ലധികം വരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ് അറ്റെന്‍ഡന്റ്‌സ് യൂണിയന്‍ ചൈനയിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കണമെന്ന് ഫെഡറല്‍ ഗവണ്മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു .ചൈന മെയിന്‍ ലാന്‍ഡിലേക് ടിക്കറ്റ് ബുക്‌ചെയ്തവര്‍ക് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് അടിയന്തിരമായി ബന്ധപ്പെടണമെന്നും കമ്പനി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

English Summary: Delta,american,United companies are suspending flights to China
You may also like this video