ജനാധിപത്യവും ബഹുസ്വരതയും സംശയത്തിലാക്കി

Web Desk
Posted on September 23, 2020, 9:47 pm

രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ ഗുണപരമായി സ്വാധീനിച്ച കാരണങ്ങളാലല്ല, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ ജനാധിപത്യവും ബഹുസ്വരതയും മോഡിയുടെ ഭരണകാലത്ത് അപകടത്തിലായെന്നാണ് ടൈം മാഗസിന്റെ വിലയിരുത്തൽ.

ടൈം മാഗസിന്റെ എഡിറ്റര്‍ അറ്റ് ലാര്‍ജ് കാള്‍ വിക്കാണ് നരേന്ദ്ര മോഡിയെക്കുറിച്ച് കുറിപ്പ് എഴുതിയിട്ടുള്ളത്. സഹവർത്തിത്വത്തിന്റെയും സ്ഥിരതയുടെയും ഉദാഹരണമായിരുന്ന ഇന്ത്യയിൽ ആ സവിശേഷതകളെയെല്ലാം നരേന്ദ്ര മോഡി സംശയത്തിലാക്കിയിരിക്കുന്നു. ലോകത്തെ ഏറ്റവും സക്രിയമായ ജനാധിപത്യം ഇരുട്ടിലേക്ക് പതിച്ചിരിക്കുകയാണ്. ജനപ്രിയ വാഗ്ദാനങ്ങളുടെ പേരിലാണ് മോഡി അധികാരത്തിലെത്തിയത്.

എന്നാൽ ആറുവർഷത്തെ ഭരണത്തിൽ സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന സ്വന്തം മുദ്രാവാക്യത്തിനൊപ്പം നടക്കാൻ മോഡി പ്രയാസപ്പെടുകയാണ്. ഇന്ത്യയിൽ മഹാമാരി വിമതാഭിപ്രായങ്ങളെ ഇല്ലാതാക്കാനുള്ള അവസരമാക്കപ്പെട്ടുവെന്നും കുറിപ്പിൽ പറയുന്നു,

ഇന്ത്യയിലെ 80 ശതമാനത്തോളം വരുന്ന ഹിന്ദു വിഭാഗത്തില്‍നിന്നാണ് ഇന്ത്യയുടെ പ്രധാനമന്ത്രിമാരില്‍ എല്ലാവരും തന്നെ വന്നതെങ്കിലും മോഡി മാത്രമാണ് മറ്റാരും പ്രശ്‌നമല്ലെന്ന രീതിയില്‍ ഭരിച്ചത്. അദ്ദേഹത്തിന്റെ ഹിന്ദു ദേശീയ പാര്‍ട്ടിയായ ബിജെപി ഇന്ത്യയിലെ മുസ്‌ലിങ്ങളെ പ്രത്യേകമായി ലക്ഷ്യമിട്ടുകൊണ്ട് ബഹുസ്വരത എന്ന ആശയത്തെ ഉപേക്ഷിച്ചുവെന്നും ടൈം മാഗസിൻ വിലയിരുത്തുന്നു.

Eng­lish sum­ma­ry; Democ­ra­cy and plu­ral­ism were called into ques­tion

You may also like this video;