February 5, 2023 Sunday

Related news

December 26, 2022
November 25, 2022
June 15, 2022
June 10, 2022
March 29, 2022
February 24, 2022
January 10, 2022
November 30, 2021
October 26, 2021
October 15, 2020

ജനാധിപത്യ വിരുദ്ധം: സിപിഐ

Janayugom Webdesk
ന്യൂഡൽഹി
April 6, 2020 8:58 pm

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടുവർഷത്തേയ്ക്ക് നിർത്തലാക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവും ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ ബിനോയ് വിശ്വം പ്രസ്താവിച്ചു. കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശമ്പളത്തിൽ കുറവ് വരുത്താനുള്ള തീരുമാനത്തോട് വിയോജിപ്പില്ല.

എംപിമാർക്ക് അവരുടെ നിയോജക മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനായിട്ടാണ് പ്രാദേശിക വികസന ഫണ്ട് നടപ്പിലാക്കിയത്. നിയോജക മണ്ഡലങ്ങളിൽ ഉയർന്നുവരുന്ന വികസന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനും പരിഹരിക്കുന്നതിനും ഈ ഫണ്ട് വിനിയോഗത്തിലൂടെ സാധിക്കുന്നുണ്ട്. അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള തുക കോവിഡ് 19 മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്ന് എംപിമാരെ ഉപദേശിക്കുകയായിരുന്നു നല്ലത്. മുഴുവനായും കോവിഡ് പ്രതിരോധവും അനുബന്ധ പ്രവർത്തനങ്ങൾക്കും മാത്രമായി വിനിയോഗിക്കുമോയെന്ന് യാതൊരു ഉറപ്പുമില്ലാത്ത കേന്ദ്രീകൃത ഫണ്ടിലേയ്ക്ക് മാറ്റി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എംപി ഫണ്ടിന്റെ വിഹിതം മാറ്റിവയ്ക്കുന്നതിന് ഇതിനകം തന്നെ പാർലമെന്റിൽ നടപടിയുണ്ടായിട്ടുണ്ട്.

ഇതേ ലക്ഷ്യം നേടുന്നതിന് ജനാധിപത്യപരമായ സംവിധാനം നിലനിൽക്കേ കേന്ദ്ര മന്ത്രിസഭ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെങ്ങനെയെന്നത് പൂർണ്ണമായും അവ്യക്തമാണ്. അതുകൊണ്ട് ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും ജനാധിപത്യരീതിയിലുള്ള പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ജനാധിപത്യ വിരുദ്ധമായ നടപടികൾ കൈക്കൊള്ളരുതെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.