28 March 2024, Thursday

Related news

March 27, 2024
March 26, 2024
March 20, 2024
March 11, 2024
February 13, 2024
February 3, 2024
November 5, 2023
October 26, 2023
October 6, 2023
October 6, 2023

മാധ്യമങ്ങളെ മാറ്റിനിർത്തി ജനാധിപത്യത്തെ വിലയിരുത്താനാവില്ല: ഡോ. സെബാസ്റ്റ്യൻ പോൾ

സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം
Janayugom Webdesk
കോഴിക്കോട്
August 5, 2022 9:17 pm

മാധ്യമങ്ങളെ മാറ്റിനിർത്തി ജനാധിപത്യത്തെ വിലയിരുത്താനാവില്ലെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ. സീനിയർ ജേണലിസ്റ്റ്സ് ഫോറം കേരള സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ടൗൺഹാളിൽ ‘ജനാധിപത്യവും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനാധിപത്യവും മാധ്യമങ്ങളും രോഗാതുരമായ അവസ്ഥയിലാണെന്ന് അദേഹം കുറ്റപ്പെടുത്തി. ജനാധിപത്യത്തിന് അപചയമുണ്ടായാൽ മാധ്യമ മേഖല തകരും. അതേപോലെ മാധ്യമ മേഖലയ്ക്കുണ്ടാകുന്ന അപചയം ജനാധിപത്യ വ്യവസ്ഥയേയും തകർക്കും. നിലവിലെ സാഹചര്യം ആരോഗ്യകരമല്ലാത്തതിനാൽതന്നെ ഇക്കാര്യത്തിൽ ഗൗരവപൂർണ്ണമായ ചർച്ച അനിവാര്യമാണ്. ഭരണഘടന അനുശാസിക്കുന്ന വിധമുള്ള അഭിപ്രായ സ്വാതന്ത്ര്യമൊന്നു രാജ്യത്ത് നിലനിൽക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഡോ. നടുവട്ടം സത്യശീലൻ വിഷയാവതരണം നടത്തി. സി പി അബൂബക്കർ അധ്യക്ഷത വഹിച്ചു. എൻ ശ്രീകുമാർ സംസാരിച്ചു. ഹരിദാസൻ പാലയിൽ സ്വാഗതവും സി അബൂബക്കർ നന്ദിയും പറഞ്ഞു. രാവിലെ കോഴിക്കോട് ടൗൺ ഹാളിൽ മുതിർന്ന പത്രപ്രവർത്തകൻ പി കെ മുഹമ്മദ് പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്കു തുടക്കമായത്. സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. പ്രതാപചന്ദ്രന്റെ അധ്യക്ഷതയിൽ മന്ത്രി കെ രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീത, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ, അഡ്വ. എം രാജൻ, സീനിയർ ജേണലിസ്റ്റ്സ് ഫോറം കേരള ജനറൽ സെക്രട്ടറി എം മാധവൻ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ചെയർമാൻ സി എം കൃഷ്ണ പണിക്കർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹരിദാസൻ പാലയിൽ നന്ദിയും പറഞ്ഞു. ചലച്ചിത്ര ഗാന രചയിതാവ് നിധീഷ് നടേരി എഴുതി സായി ബാലൻ സംഗീതം പകർന്ന സ്വാഗതഗാനം ചടങ്ങിൽ ആലപിച്ചു. 

എൺപത് പിന്നിട്ട പത്രപ്രവർത്തകരായ വി അശോകൻ, ആർ ശ്രീനിവാസൻ, പി ഗോപി, കെ അബ്ദുള്ള, സി എം കൃഷ്ണ പണിക്കർ, സി രാജൻ, പി പി കെ ശങ്കർ എന്നിവരെ ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി കെ രാജൻ പൊന്നാട അണിയിച്ച് ആദരിച്ചു. പുതിയ തലമുറയിലെ പത്ത് ജേർണലിസം വിദ്യാർഥികൾ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിരാത് തെളിയിച്ചു. പ്രതിനിധി സമ്മേളനം ഇന്നു രാവിലെ തുടരും. വിവിധ പുരസ്കാരങ്ങൾ ലഭിച്ച മുതിർന്ന പത്രപ്രവർത്തകരെ അനുമോദിക്കുന്ന ചടങ്ങ് 12 മണിക്ക് നടക്കും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉപഹാരം സമർപ്പിക്കും. എം ബാലഗോപാലൻ അധ്യക്ഷത വഹിക്കും. കാലിക്കറ്റ് പ്രസ് ക്ലബ്ബ് സെക്രട്ടറി പി എസ് രാകേഷ് പ്രസംഗിക്കും. പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനം നടക്കും.

Eng­lish Summary:Democracy can­not be judged apart from the media: Dr. Sebas­t­ian Paul
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.