October 6, 2022 Thursday

Related news

October 4, 2022
October 3, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022

രാജ്യത്തെ ജനാധിപത്യം അപകടത്തിൽ; ഉത്തരവാദിത്തപ്പെട്ടവർ ഉണർന്ന് പ്രവർത്തിക്കണം: അടൂർ

Janayugom Webdesk
തിരുവനന്തപുരം
December 15, 2020 12:07 pm

രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹം നാലാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ശബ്ദം ഭരണാധികാരികൾ ശരിക്കും കേൾക്കാതിരിക്കുന്നത് പൗരനെന്ന നിലയിൽ ഏതൊരാളെയും ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും അടൂർ പറഞ്ഞു.

കർഷകർ ദേശ ദ്രോഹികളല്ല, ദേശത്തെ സേവിക്കുന്നവരാണ്. രാജ്യത്തിന് വേണ്ടി വിയർപ്പൊഴുക്കുന്നവരുടെ സമാധാനപരമായ പോരാട്ടത്തിന് അധികാരത്തിലിരിക്കുന്നവർ ചെവി കൊടുക്കാതിരിക്കുന്നത് ജനാധിപത്യത്തിന് ദോഷം ചെയ്യും. കർഷകരുടെ ആവശ്യങ്ങൾ രാജ്യത്തിന്റെ ആവശ്യമാണ്. ജനങ്ങൾക്ക് വേണ്ടാത്ത നിയമങ്ങൾ എന്തിനാണെന്ന് ആലോചിക്കണം. ജനാധിപത്യം പുനഃസ്ഥാപിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ഉണർന്ന് പ്രവർത്തിക്കണം. വൈകിയ വേളയിലെങ്കിലും വിവേകമുദിച്ച് കേന്ദ്രസർക്കാർ ബോധപൂർവം ഇടപെടണമെന്നും അടൂർ പറഞ്ഞു.

സംയുക്ത സമരസമിതി നേതാവ് മാങ്കോട് രാധാകൃഷ്ണൻ അധ്യക്ഷനായി. മാത്യൂ ടി തോമസ് മുഖ്യപ്രഭാഷണം നടത്തി. എം എം ബഷീർ സ്വാഗതം പറഞ്ഞു. കവി മുരുകൻ കാട്ടാക്കട, അഡ്വ. ജെ വേണുഗോപാലൻ നായർ, കെ എൻ ബാലഗോപാൽ, എം വിജയകുമാർ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, കെ സി വിക്രമൻ, തമ്പാനൂർ രാജീവ് തുടങ്ങിയവർ സത്യാഗ്രഹത്തെ അഭിവാദ്യം ചെയ്തു.

Eng­lish Sum­ma­ry ;Democ­ra­cy in dan­ger in the coun­try; Those respon­si­ble must be vig­i­lant: Adoor

You May Like This Video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.