Web Desk

വാഷിങ്ടൺ

August 20, 2020, 10:36 am

ഡെമോക്രാറ്റിക് പാർട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​യി കമല ഹാരിസിനെ പ്രഖ്യാപിച്ചു

Janayugom Online

അമേരിക്കന്‍ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡനൊപ്പം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​യി മത്സരിക്കാന്‍ കാലിഫോർണിയയിൽ നിന്നുള്ള സെനറ്ററായ കമല ഹാരിസ്. നവംബറിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഡെമോക്രാറ്റിക് പാർട്ടി കൺവൻഷൻ്റെ മൂന്നാം ദിവസത്തിലാണ് കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഏ​ഷ്യ​ന്‍—​ആ​ഫ്രി​ക്ക​ന്‍ പാരമ്പര്യമുള്ള ഒ​രു വ​നി​ത ഈ ​പ​ദ​വി​യി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത് ആദ്യമയാണ്. ആ​ഫ്രി​ക്ക​ന്‍ വം​ശ​ജ​ര്‍​ക്കെ​തി​രെ അ​മേ​രി​ക്ക​യി​ല്‍ അ​തി​ക്ര​മ​ങ്ങ​ള്‍ ഉയര്‍ന്നുവരുന്ന ഇ​ക്കാ​ല​ത്ത് ക​മ​ല​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​ക്കു ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ല്‍. ഒബാമ, ഹിലരി ക്ലിൻ്റൺ എന്നിവരുടെ സാന്നിധ്യത്തിലാണ് കമലയുടെ സ്ഥാനാ‍ർത്ഥി പ്രഖ്യാപനമുണ്ടായത്.

ENGLISH SUMMARY:democratic par­ty announces kamala haris to com­pete election
You may also like this video