നോട്ട് നിരോധനത്തെ ആർബിഐ എതിർത്തിരുന്നതിനു തെളിവുകൾ പുറത്ത്

Web Desk
Posted on March 12, 2019, 2:52 pm

നോട്ട് റദ്ദാക്കലിനെ റിസർവ് ബാങ്ക് എതിർത്തിരുന്നെന്നു വെളിപ്പെടുത്തുന്ന രേഖ പുറത്ത്.

വിവരാവകാശ രേഖകൾ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2016 നവംബർ 8നു പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് റദ്ദാക്കൽ പ്രഖ്യാപിക്കുന്നതിനു 2 മണിക്കൂർ മുൻപു മാത്രമാണ് ഇക്കാര്യം ചർച്ച ചെയ്യാൻ ബാങ്ക് ഭരണസമിതി ചേർന്നതെന്നും രേഖയിൽ സൂചിപ്പിക്കുന്നു.

നോട്ട് റദ്ദാക്കലിനെ ആത്യന്തികമായി അനുകൂലിച്ചെങ്കിലും കേന്ദ്രം നിരത്തിയ പ്രധാന ന്യായീകരണങ്ങളോടു ഭരണസമിതി വിയോജിക്കുകയായിരുന്നു. നടപടി കൊണ്ടു കള്ളപ്പണവും കള്ളനോട്ടും നിയന്ത്രിക്കാൻ കഴിയില്ലെന്നായിരുന്നു സമിതിയംഗങ്ങളുടെ അഭിപ്രായം. എന്നാൽ, ആരൊക്കെയാണ് അഭിപ്രായം പറഞ്ഞതെന്നോ അതിനോട് ആരൊക്കെ യോജിച്ചെന്നോ രേഖകളിൽ വ്യക്തമല്ല.