16 April 2024, Tuesday

Related news

April 15, 2024
April 5, 2024
March 10, 2024
March 3, 2024
March 2, 2024
February 5, 2024
February 1, 2024
January 27, 2024
January 25, 2024
January 20, 2024

ഡെങ്കിപ്പനി കേസുകൾ വര്‍ധിക്കുന്നു; ഏഴ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Janayugom Webdesk
തിരുവനന്തപുരം
November 16, 2022 10:38 am

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ ഉയരുന്നു. ഏഴ് ജില്ലകളിൽ ആരോ​ഗ്യവകുപ്പിന്റെ ജാ​ഗ്രതാ നിർദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകൾക്കാണ് ജാ​ഗ്രതാ നിർദേശം. 

ആരോ​ഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന അവലോകന യോ​ഗത്തിലാണ് തീരുമാനം. ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കാനും ആരോ​ഗ്യ മന്ത്രി നിർദേശം നൽകി. മറ്റ് ജില്ലകളിൽ കൊതുകുനശീകരണ പ്രവർത്തനങ്ങൾ, ഉറവിട നശീകരണ പ്രവർത്തനങ്ങളും ഊർജിതമാക്കണം. ഇതിനായി ജില്ലാതല കർമ്മ പദ്ധതി നടപ്പാക്കണം. 

അടഞ്ഞുകിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ, ഉപയോഗശൂന്യമായ ടയറുകൾ, ബ്ലോക്കായ ഓടകൾ, വീടിനകത്തെ ചെടികൾ, വെള്ളത്തിന്റെ ടാങ്കുകൾ, ഹാർഡ് വെയർ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകൾ, പഴയ വാഹനങ്ങൾ എന്നിവയും ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം, ഫോ​ഗിം​ങ് ശസ്ത്രീയമാക്കണം, നീണ്ടു നിൽക്കുന്ന പനി ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

Eng­lish Summary:Dengue cas­es on the rise; Alert for sev­en districts
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.