November 29, 2023 Wednesday

Related news

October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023
June 10, 2023
June 8, 2023
May 27, 2023

ഡെങ്കിപ്പനി: ചികിത്സാ വീഴ്ച വരുത്തിയ ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു

Janayugom Webdesk
ഫിറോസാബാദ്
September 3, 2021 3:32 pm

ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനി ബാധിച്ച് 47 പേര്‍ മരിച്ച സംഭവത്തില്‍ ചികിത്സാ വീഴ്ച വരുത്തിയ മൂന്ന് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. 24 മണിക്കൂറിനിടെ ആറ് പേര്‍ കൂടി മരിച്ചതിന് പിന്നാലെയാണ് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തത്. ബുധനാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കുമിടയില്‍ ആറ് പേര്‍ കൂടി മരിച്ചിരുന്നു. ചികിത്സയ്ക്കിടയില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിങ് പറഞ്ഞു. ഫിറോസാബാദ് സാലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ഗിരീഷ് ശ്രീവാസ്തവ, ഡോ. രുചി ശ്രീവാസ്തവ, ഡോ. സൗരവ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

 


ഇതും കൂടി വായിക്കൂ: യുപിയില്‍ ഡെങ്കിപനി വ്യാപിക്കുന്നു; പത്ത് ദിവസത്തിനിടെ 53 മരണം


 

ഫിറോസാബാദിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ നീത കുല്‍ഷ്രേസ്തിനെയും സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഐസിഎംആറിന്റെ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. 18 അംഗ മെഡിക്കല്‍ സംഘം, ഐസിഎംആറിലെ 11 ശാസ്ത്രജ്ഞന്മാര്‍ എന്നിവരാണ് സ്ഥലത്തെത്തിയിരിക്കുന്നതെന്ന് സിങ് പറഞ്ഞു.

 


ഇതും കൂടി വായിക്കൂ: സിക്ക, ഡെങ്കിപ്പനി പ്രതിരോധം: എല്ലാ ജില്ലകളും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം, മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു


 

രോഗബാധിത പ്രദേശങ്ങളും സംഘം വിലയിരുത്തി. ഫിറോസാബാദിലേതിന് സമാനമായ കേസുകള്‍ മധുര, ഇറ്റ, മെയിന്‍പുരി എന്നിവിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 61 ആയതായി ബിജെപി എംഎല്‍എ മനീഷ് അസിജ പറഞ്ഞു.

Eng­lish sum­ma­ry; Dengue: Doc­tors sus­pend­ed for treat­ment failure

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.