12 June 2024, Wednesday

ഉത്തർപ്രദേശിനു പിന്നാലെ ഡൽഹിയിലും ഡെങ്കിപ്പനി പടരുന്നു; ഓഗസ്റ്റിൽ മാത്രം 72 രോഗികള്‍

Janayugom Webdesk
ന്യൂഡൽഹി
September 8, 2021 6:54 pm

ഉത്തർപ്രദേശിനു പിന്നാലെ ഡൽഹിയിലും ഡെങ്കിപ്പനി പടരുന്നു. ജനുവരി ഒന്നിനും സെപ്റ്റംബർ നാലിനും ഇടയിൽ ഡൽഹിയിൽ 124 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റിൽ മാത്രമായി 72 കേസാണ് സ്ഥിരീകരിച്ചത്. ഡൽഹിയിലെ കിഴക്കൻ മേഖലയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതെന്ന് ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ ശ്യാം സുന്ദർ അഗർവാൾ അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിൽ കനത്ത മഴ പെയ്യുന്നതിനാൽ, ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ എന്നീ കേസുകൾ ഇനിയും ഉയരുമെന്ന് വിദഗ്ധർ വ്യക്തമാക്കി. സ്ഥിരമായി അഴുക്കുവെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിലും അഴുക്കുചാലുകളും ശുചീകരിക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. കൂടാതെ കൊതുക് നശീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു.

ഡെങ്കിപ്പനി പടരുന്നതിന് കാരണമാകുന്നുവെന്ന് ആരോപിച്ച് സമീപത്തെ അലക്ക് കമ്പനിക്ക് കോർപ്പറേഷൻ നോട്ടീസ് നൽകി. കമ്പനി പുറംതള്ളുന്ന അഴുക്കുജലം പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുന്നുവെന്നും ആളുകൾ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം കമ്പനികൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ മേയർ, ഡൽഹി സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇത്തരം സ്ഥാപനങ്ങൾ നദീജലവും മലിനമാക്കുന്നുണ്ടെന്നാണ് ആരോപണം.

ENGLISH SUMMARY: Dengue spreads in Del­hi after Uttar Pradesh; 72 patients in August alone

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.