13 July 2024, Saturday
KSFE Galaxy Chits

എറണാകുളത്ത് ഡെങ്കിപ്പനി പടരുന്നു; അതീവ ജാഗ്രത നിർദേശം

Janayugom Webdesk
July 8, 2022 8:34 am

എറണാകുളത്ത് ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്. ഈ വർഷം ഇതുവരെ 2269 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും 593 സ്ഥിരീകരിച്ച കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്തു.

ഡെങ്കിപ്പനി മൂലമുള്ള മരണങ്ങളിലും വർധനയാണുള്ളത്. ഇതുവരെ ഏഴ് സ്ഥിരീകരിച്ച ഡെങ്കിപ്പനി മരണങ്ങളും അഞ്ച് സംശയിക്കുന്ന മരണങ്ങളും റിപ്പോർട്ട് ചെയ്തു.

മെയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മരണങ്ങളിൽ അധികവും മാരകമായ ഡെങ്കി ഹെമറാജിക് ഫീവർ മൂലമാണ്. രക്തസ്രാവം ഉണ്ടാക്കുന്ന ഡെങ്കിപ്പനിയാണ് ഡെങ്കി ഹെമറാജിക് പനി.

ഡെങ്കിപ്പനിമൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലും ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു.

Eng­lish summary;Dengue spreads in Ernaku­lam; Extreme caution

You may also like this video;

TOP NEWS

July 13, 2024
July 13, 2024
July 13, 2024
July 12, 2024
July 12, 2024
July 12, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.