തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളുണ്ടായ ഏഴ് സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ 5,908 കോടി രൂപ അനുവദിച്ചപ്പോൾ കേരളത്തിന് ഒരു രൂപ പോലും അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ സമിതി തയ്യാറായില്ല. നേരത്തെ ഇടക്കാല സഹായമായി 3,200 കോടി നാലു സംസ്ഥാനങ്ങൾക്ക് അനുവദിച്ചപ്പോഴും കേരളത്തെ ഒഴിവാക്കി. കേരളം വിശദമായ കണക്കുകൾ സഹിതം നൽകിയ എല്ലാ നിവേദനങ്ങളും അവഗണിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഈ നിലപാട് സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രം മുന്നിൽ കണ്ടുകൊണ്ടാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസ്താവനയിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.