കോവിഡ് കാരണം പറഞ്ഞ് ബംഗളുരുവിലെ അഞ്ച് ആശുപത്രികള്‍ പ്രവേശനം നിഷേധിച്ചതോടെ മലയാളി യുവതിക്ക് ഓട്ടോയില്‍ പ്രസവം. കണ്ണൂര്‍ സ്വദേശിനിക്കാണ് ഈ ദുരവസ്ഥ. ലോക്ക് ഡൗണിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് കണ്ണൂരില്‍ കുടുങ്ങിക്കിടക്കുകയാണ്. മാതാവും സഹോദരനുമാണ് കൂട്ടിനുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെ പ്രസവവേദന വന്നു. വാഹനങ്ങളൊന്നും ലഭിക്കാതെ വന്നതോടെ ലഭിച്ച ഓട്ടോയില്‍ അഞ്ച് ആശുപത്രികളില്‍ കയറിയിറങ്ങി. കോവിഡ് രോഗികളെ പ്രവേശിപ്പിച്ചതിനാല്‍ മറ്റ് കേസുകള്‍ എടുക്കുന്നില്ലെന്നായിരുന്നു എല്ലായിടങ്ങളില്‍ നിന്നുമുള്ള മറുപടി. ഒടുവില്‍ മാതാവ് തന്നെ ഓട്ടോയില്‍ വച്ച് യുവതിയുടെ പ്രസവമെടുക്കുകയായിരുന്നു.
English Summary: Denial of hospitalization: Woman gave birth in auto
Updating…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.