September 26, 2022 Monday

ചികിത്സ നിഷേധിച്ചു: യുപിയില്‍ 12കാരന് ദാരുണാന്ത്യം

Janayugom Webdesk
ആഗ്ര
April 28, 2020 9:24 pm

ഉത്തർപ്രദേശിലെ ആഗ്രയിൽ ചികിത്സ നിഷേധിച്ച 12 വയസ്സുകാരൻ മരിച്ചു. നിഹാൽ സിങ് എന്ന കുട്ടിയാണ് മരിച്ചത്. വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ എത്തിച്ചുവെങ്കിലും കോവിഡ് ആണെന്ന ഭയത്താൽ അധികൃതർ ചികിത്സ നിഷേധിക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിച്ചു. വയറു വേദന തുടങ്ങിയപ്പോൾ തന്നെ നിഹാലുമായി പിതാവ് ആറ് സ്വകാര്യ നഴ്‌സിംഗ് ഹോമുകളിലും ആശുപത്രികളിലും കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സർക്കാർ ഉടമസ്ഥതയിലുള്ള എസ് എന്‍ മെഡിക്കൽ കോളജിൽ എത്തി. എന്നാൽ ഇത് കോവിഡ് രോഗികളെ മാത്രം പരിശോധിക്കുന്ന ആശുപത്രിയാണെന്ന് പറ‍ഞ്ഞ് അധികൃതർ ഇവരെ തിരികെ അയക്കുകയായിരുന്നു.

Eng­lish Sum­ma­ry: Denial of treat­ment: 12-year-old dies in UP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.