ലോക്ഡൗൺ അനിശ്ചിതാവസ്ഥയിൽ കാർഷിക മേഖല സ്തംഭിക്കാതിരിക്കാന്‍ കരുതലുമായി കൃഷിവകുപ്പ്.ഭക്ഷ്യക്ഷാമം മുന്നിൽക്കണ്ട് പരമാവധി ഭക്ഷ്യോല്പാദനം ഉറപ്പാക്കുന്നതിനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ വേനല്‍ മഴ ലഭിച്ചതും കാലാവസ്ഥ അനുയോജ്യമായതിനാലും ഒന്നാംവിള നെൽകൃഷിക്കും ഓണക്കാല പച്ചക്കറികൾക്കുമുള്ള നിലം ഒരുക്കുന്നതിന് പറ്റിയ സാഹചര്യമാണ്. വിത്ത്, വളം ഡിപ്പോകൾ പച്ചക്കറി വിപണനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹോർട്ടികോർപ്പ്, വിഎഫ്‌സികെ തുടങ്ങിയ ഏജൻസികൾ എന്നിവയ്ക്ക് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തിക്കുന്നതിന് ഇതിനകം തന്നെ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്.
കൂടാതെ ലോക്ഡൗൺ സമയത്ത് വീട്ടിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പലവിധ സഹായങ്ങളും കൃഷിവകുപ്പും അനുബന്ധസ്ഥാപനങ്ങളും ചെയ്യുന്നുണ്ട്. വീട്ടിലെ പച്ചക്കറി കൃഷിയെ കുറിച്ച് ഹ്രസ്വചിത്രങ്ങൾ കൃഷി വകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയത് ബ്യൂറോയുടെ യൂട്യൂബ് ചാനലിലും വെബ്സൈറ്റിലും ( www.fibkerala.gov.in) ലഭ്യമാണ്. വീട്ടിലെ കൃഷി സംബന്ധമായ സംശയ നിവാരണങ്ങൾ കാർഷിക സർവകലാശാലയുടെ കരമന സംയോജിത കൃഷി ഗവേഷണ കേന്ദ്രം ഹെൽപ്പ് ഡെസ്കും ഒരുക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ വീട്ടിലെ കൃഷിയിൽ താല്പര്യം ഏറി വരുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.
English Summary : Department of agriculture take measures to avoid problems in agricultural sector during lockdown
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.