Web Desk

തിരുവനന്തപുരം

January 05, 2021, 8:01 pm

ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പങ്കെടുക്കാന്‍ മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ്

Janayugom Online

ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പങ്കെടുക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. പരിപാടികള്‍ നടത്തുന്നതിന് മുന്‍പ് ആരോഗ്യവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം. കൂടാതെ കണ്ടെയിന്‍മെന്റ് മേഖലകളില്‍ പരിപാടി പാടില്ലെന്ന് നിര്‍ദ്ദേശിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍, 65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയില്ല. 

ENGLISH SUMMARY:Department of Health with guid­ance to attend fes­ti­vals and pub­lic events
You may also like this video