ഫറൂഖ് കോളേജ് അദ്ധ്യാപകനെതിരെ വകുപ്പുതല നടപടിയെന്ന് മന്ത്രി

Web Desk
Posted on March 26, 2018, 12:28 pm

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണ രീതികളെക്കുറിച്ച്‌ വിവാദ പരാമര്‍ശം നടത്തിയ ഫറൂഖ് ട്രെയ്‌നിംഗ് കോളേജിലെ അദ്ധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെ വകുപ്പുതല നടപടിക്ക് നിര്‍ദ്ദേശിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി  മന്ത്രി എ കെ ബാലന്‍ നിയമസഭയെ അറിയിച്ചു. അദ്ധ്യാപകനെതിരെ കൊടുവള്ളി പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, അദ്ധ്യാപകനെ പൊലീസ് അറസ്‌റ്റ് ചെയ്തിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ അപമാനിച്ച്‌ കൊണ്ടുള്ള പരാമര്‍ശത്തെ തുടര്‍ന്ന് കോളേജിലും സമൂഹമാധ്യമങ്ങളിലും ശക്തമായ പ്രതിഷേധമാണ്  അധ്യാപകനെതിരെ ഉയര്‍ന്നത്.