ഭിന്നശേഷിക്കാരനായ മകനെ കൊന്ന് പിതാവ് ജീവനൊടുക്കി

Web Desk
Posted on December 03, 2018, 10:36 pm

ബെം​ഗളുരു: ഭിന്നശേഷിദിനത്തില്‍ സമൂഹമനസാക്ഷിക്ക് നേരെ ചോദ്യമെയ്യുന്ന വാർത്ത ‚ഒരഛൻ  മകനെ കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു.  മകന് വൈകല്യം , സഹായമാകേണ്ട പിതാവിന് രോഗപീഡ ഇതാണ് ആ പിതാവിനെ ഇത്തരമൊരു കൃത്യത്തിന്ന് പ്രേരിപ്പിച്ചത്.
വീട്ടുകാര്‍ക്ക് ഭാരമാകേണ്ടെന്ന് കരുതി ഭിന്നശേഷിക്കാരനായ മകനെ കൊന്ന് പിതാവ് ജീവനൊടുക്കി.

ഹാസന്‍ സ്വദേശി ചന്ദ്രശേഖര്‍ (40), മകന്‍ ലോകേശ്വര്‍(7 ) എന്നിവരാണ് മരിച്ചത്. ഭാര്യപ്രമീളയും ഇളയ മകളും പുറത്ത് പോയപ്പോഴാണ് കൃത്യം നടന്നത്. ചന്ദ്രശേഖർ പ്രമേഹ ബാധയാൽ വിഷമത്തിലായിരുന്നു. ജന്മനാ ഒരുകാലിനു കുഴപ്പമുള്ള ലോകേശ്വറിന് പരസഹായമില്ലാതെ നടക്കാനാവില്ലായിരുന്നു.

ചന്ദ്രശേഖര്‍ ഭാര്യക്ക് എഴുതിയകത്തിൽ ഇനി താനും ഭിന്നശേഷിക്കാരനായ മകനും ആര്‍ക്കും ബാധ്യതയാകില്ലെന്ന് എഴുതിയിരുന്നു.