Thursday
21 Mar 2019

ദേര അക്രമസംഭവം: ഗൂഢാലോചനയിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

By: Web Desk | Tuesday 17 October 2017 12:37 PM IST


ചണ്ഡീഗഡ്: സെപ്തംബർ 25 ന് പഞ്ച്കുളയിൽ സിബിഐ കോടതിയിൽ നിന്ന് ഗുർമീതിനെ രക്ഷപെടുത്താൻ ഗൂഢാലോചന നടത്തിയതിന് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഹരിയാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം എംഎസ്ജി കമ്പനിയുടെ സി.ഇ.ഒ. സി പി അരോറയെ പഞ്ച്കുള ആക്രമണ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബർ 13-ന് പഞ്ച്കുള കോടതി ദേര തലവൻെറ ദത്ത് മകൾ ഹണിപ്രീത് ഇൻസാനെയും കൂട്ടാളി സുഖ്ദീപ് കൗറിനെയും ഒക്ടോബർ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
ഹരിയാന പോലീസിന്റെ ചോദ്യം ചെയ്യലിൽ ഹണി പ്രീത് സഹകരിക്കുന്നില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. തെറ്റായ മൊഴികൾ നൽകി പൊലീസുകാരെ തെറ്റിദ്ധരിപ്പിക്കുന്നതായും പഞ്ച്കുള പോലീസ് കമ്മീഷണർ എ എസ് ചൗള പറഞ്ഞു.