Thursday
21 Mar 2019

ഗുർമീതിന്റെ സഹായികൾ വന്ധ്യംകരിക്കപ്പെട്ടുവെന്നതിന് തെളിവുകൾ

By: Web Desk | Monday 9 October 2017 10:48 AM IST


പഞ്ച്കുള:ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിംഗിന്റെ അനുയായികളെ വന്ധ്യംകരിച്ചുവെന്നതിന് വ്യക്തമായ തെളിവുകൾ. ഗുർമീതിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട രണ്ടു പ്രധാനികളെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോഴാണിത് ഏറെ വ്യക്തമായത്. വൈദ്യ പരിശോധനയിൽ ഇരുവരുടെയും വൃഷ്ണങ്ങൾ നീക്കം ചെയ്യപ്പെട്ടതായി കണ്ടെത്തിയെന്ന് പോലീസ് പറയുന്നു. ഗുർമീതിന്റെ മുഖ്യ സഹായികളായിരുന്ന ധൻ സിങ്ങും രമേശ് കുമാറുമാണ് വൃഷണം നീക്കം ചെയ്യപ്പെട്ടവരായി കണ്ടെത്തിയത്. ഗുർമീതിന്റെ 400 ശിഷ്യന്മാരെ വന്ധ്യംകരിക്കപ്പെട്ടുവെന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 2012 ജൂലൈയിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ ഹരിയാനയിലെ ഫത്തേഹാബാദ് സ്വദേശി ഹൻസ്രാജ് ചൗഹാൻ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയെ ബലപ്പെടുത്തുന്ന തെളുവുകളാണ്  ഇപ്പോൾ പുറർത്തുവന്നിരിക്കുന്നത്.

ബലാത്‌സംഗകേസിൽ 20 വര്ഷം ശിക്ഷിക്കപ്പെട്ട വിവാദ ആൾദൈവം ഗുർമീത് ഇപ്പോൾ ജയിലയിലാണ്. ഗുർമീതിന്റെ ദത്തുപുത്രി ഹണി പ്രീതും ജയിലഴിക്കുള്ളിലാണ്. കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് പഞ്ച്കുള സിബിഐ പ്രത്യേക കോടതിവിവാദ ആൾദൈവത്തിന് 20 വര്ഷം ശിക്ഷ വിധിച്ചത്.