7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 22, 2024
November 19, 2024
November 17, 2024
November 16, 2024
November 11, 2024
November 11, 2024
November 7, 2024
September 6, 2024
September 2, 2024

തെലുങ്ക് സംസാരിക്കുന്നവരെ കുറിച്ച് അപകീർത്തികരമായ പരാമർശം; നടി കസ്‌തൂരി ഒളിവിൽ

Janayugom Webdesk
ചെന്നൈ
November 11, 2024 12:57 pm

തെലുങ്ക് സംസാരിക്കുന്നവരെ കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ നടി കസ്‌തൂരി ഒളിവിൽ. ഇതോടെ പൊലീസ് സംഘം തിരച്ചില്‍ ഊർജിതമാക്കി. എന്നാല്‍ കസ്തൂരി പോയസ് ഗാർഡനിലെ തന്റെ വീട് പൂട്ടി ഒളിവില്‍ പോയെന്നാണ് വിവരം. നടിയുടെ ഫോൺ സ്വിച്ച് ഓഫാണ് എന്നും റിപ്പോര്‍ട്ടുണ്ട്. ബ്രാഹ്മണ സമുദായത്തിനെതിരെ തുടർച്ചയായി നടത്തുന്ന അപകീർത്തികരമായ പ്രസ്താവനകളിൽ അപലപിച്ച് ചെന്നൈയിലെ എഗ്മോറിലെ രാജരത്നം സ്റ്റേഡിയത്തിൽ ഒക്ടോബര്‍ 3ന് ഒരു പ്രതിഷേധ സംഗമം നടത്തിയിരുന്നു. 

ബിജെപി നേതാവ് കരു നാഗരാജൻ, ഹിന്ദു മക്കൾ പാർട്ടി നേതാവ് അർജുൻ സമ്പത്ത്, നടി കസ്തൂരി, മധുവന്തി എന്നിവർ ഇതില്‍ പങ്കെടുത്തിരുന്നു. ഇവിടെ പ്രസംഗിക്കുന്ന വേളയിലാണ് കസ്തൂരി വിവാദ പ്രസ്താവന നടത്തിയത്. അമരൻ എന്ന സിനിമയിൽ മേജർ മുകുന്ദ് ത്യാഗരാജൻ ബ്രാഹ്മണ സമുദായത്തിൽ പെട്ട ആളെന്ന് കാണിച്ചില്ലെന്ന് ഈ യോഗത്തില്‍ കസ്തൂരി നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. കൂടാതെ ദ്രാവിഡ പ്രത്യയശാസ്ത്രത്തെക്കുറിച്ചും ഡിഎംകെയെക്കുറിച്ചും കസ്തൂരി വിമർശനങ്ങൾ നടത്തി. ഒപ്പം ഇതേ പ്രസംഗത്തില്‍ തെലുങ്ക് സംസാരിക്കുന്നവരെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് കേസിലേക്ക് നയിച്ചത്. തുടര്‍ന്ന് കസ്തൂരി സമൂഹ മാധ്യമയില്‍ വിശദീകരണം നല്‍കിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.