വംശനാശഭീഷണി നേരിടുന്ന മരുഭൂമിയിലെ മാനുകള്‍ കൊറോണക്കാലം ആസ്വദിക്കാന്‍ കാടുകളിലേയും മണല്ക്കാടുകളിലേയും ആവാസവ്യവസ്ഥകളില്‍ നിന്നു പുറത്തിറങ്ങി ദുബായിലെ തെരുവുകളില്‍ ഉലാത്തുന്നതു നിത്യകാഴ്ചയായി. ജനം മുഴുവന്‍ കൊറോണയെപ്പേടിച്ച് വീടുകളില്‍ അടച്ചുപൂട്ടിയിരിക്കുന്നതിനിടയിലാണ് ഗമ്പലുകള് എന്നറിയപ്പെടുന്ന ഈ മണല്മാനുകള് ശൂന്യമായ രാജവീഥികളും പാര്‍പ്പിടകേന്ദ്രങ്ങളും തങ്ങളുടെ പുതിയ ആവാസവ്യവസ്ഥകളാക്കിയിരിക്കുന്നത്. മൃഗശാലകളില്പോലും ഇത്തരം മാനുകളെ കണ്ടിട്ടില്ലാത്ത കുട്ടികള്‍ വീടുകളുടെ ജാലകങ്ങളിലൂടെ മാനുകളുടെ സ്വെെരവിഹാരം അത്ഭുതത്തോടെ ആസ്വദിക്കുന്നു.
ദുബായിലെ ജബേല്‍ അലി ഗാര്‍ഡന്‍സ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മാനുകള്‍ ആരെയും കൂസാതെ വിലസുന്നതെന്ന് ഇവയുടെ സഞ്ചാരപഥങ്ങള്‍ പിന്തുടര്‍ന്ന മുഹമ്മദ് ഹുസെെന്‍ മാധ്യമങ്ങള്‍ക്ക് അയച്ചുതന്ന ചിത്രങ്ങളോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. എന്നും ഇതുവഴി പോകുന്ന താന്‍ ഇതാദ്യമായാണ് നഗരത്തിലിറങ്ങിയ മാനുകളെ കാണുന്നതെന്നും അദ്ദേഹത്തിന്റെ സാക്ഷ്യം. യുഎഇയിലെ പര്‍വതപ്രദേശങ്ങളും കുറ്റിക്കാടുകളും ഒളിസങ്കേതങ്ങളാക്കുന്ന ഈ അറേബ്യന്‍ മണല്‍ മാനുകള്‍ മാംസക്കൊതിയരായ വേട്ടക്കാരുടെ വിളയാട്ടത്തില്‍ വംശനാശത്തിന്റെ വക്കിലാണ്. തങ്ങളെ വേട്ടയാടുന്ന മനുഷ്യരെ കൊറോണ വേട്ടയാടിയതോടെ ഒരുകാലത്ത് തങ്ങള്‍ മദിച്ചുപുളഞ്ഞുനടന്ന ആധുനിക നഗരപ്രദേശങ്ങള്‍ തങ്ങള്‍ക്ക് വീണ്ടുകിട്ടിയിരിക്കുന്നുവെന്ന ഭാവത്തിലാണ് ഈ സാധുമൃഗങ്ങളുടെ ഓരോ ചലനവും മനുഷ്യന് വരുത്തിവച്ച പരിസ്ഥിതി നാശത്തിനിടെ ഉള്വലിയേണ്ടിവന്ന അറേബ്യന്‍ മാനുകള്‍ക്ക് കൊറോണക്കാലം ഒരു സ്വാതന്ത്ര്യകാലവുമായി.
English summary: Desert deer headed to Dubai to enjoy the Corona
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.