6 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 3, 2024
November 26, 2024
November 16, 2024
November 14, 2024
November 12, 2024
November 9, 2024
October 29, 2024
October 14, 2024
October 8, 2024
October 1, 2024

അഭിനയവും സംവിധാനവും ഒരുപോലെ കൊണ്ടുപോകാനാഗ്രഹം: ഹുമ ഖുറേഷി

Janayugom Webdesk
ഷാർജ
November 12, 2024 9:21 pm

അഭിനയവും സംവിധാനവും ഒരു പോലെ പോകാനാണ് ആഗ്രഹമെന്ന് ഹിന്ദി നടിയും എഴുത്തുകാരിയുമായ ഹുമാ ഖുറേഷി. രണ്ടും ഒന്നിച്ച് കൊണ്ടുപോകുന്നത് വെല്ലുവിളിയാണെങ്കിലും സംവിധാനം ആസ്വാദ്യകരമാണെന്ന് തോന്നുന്നു. രണ്ടും ചെയ്യുന്ന തന്നെ അംഗീകരിക്കുന്ന അഭിനേതാക്കളെ കണ്ടെത്താൻ കഴിഞ്ഞാൽ ചിത്രീകരണം തുടങ്ങാം ‑ഷാർജ എക്സ്പോ സെൻ്ററിൽ നടന്നുവരുന്ന 43-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ തന്റെ ആദ്യ നോവലായ ‘സീബ: ഒരു ആക്‌സിഡന്റൽ സൂപ്പർഹീറോ’ എന്ന പുസ്തകത്തെ ആധാരമാക്കി വായനക്കാരുമായി സംവദിക്കുകയായിരുന്നു നടി. 

ആദ്യം ഒരു ടിവി ഷോ എന്ന നിലയിലാണ് കഥ അവതരിപ്പിച്ചത്. എന്നാൽ കഥയിലെ ഫാന്റസി രംഗങ്ങൾ ചിത്രീകരിക്കുന്നതിന് സാമ്പത്തിക പിന്തുണ ആവശ്യമായിരുന്നു. ഒരു സിനിമയായോ പരമ്പരയായോ പുസ്തകം സ്‌ക്രീനിൽ യാഥാർഥ്യമാവണമെന്നത് ആഗ്രഹമായിരുന്നു. ഒരു സ്ത്രീയുടെ വീക്ഷണകോണിൽ നിന്നുള്ള എഴുത്ത് തന്നെ സംബന്ധിച്ച് ‘വിമോചനം’ ആയിരുന്നു. സിനിമയുടെ കാര്യമെടുത്താൽ പരാജയത്തിന്റെ ഉത്തരവാദിത്തം സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ മേൽ ചുമത്താം, പക്ഷേ പുസ്തകം പൂർണമായും എഴുത്തുകാരിയുടെ ഉത്തരവാദിത്തമാണെന്ന യാഥാർഥ്യം എന്നെ ബോധവതിയാക്കിയാക്കിയെന്നും ഹുമ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.