June 28, 2022 Tuesday

Latest News

June 28, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ഗ്ലെൻ ഗ്രീൻവാൽഡിനെതിരെ ബ്രസീൽ സൈബർ കുറ്റം ചുമത്തി

By Janayugom Webdesk
January 22, 2020

അമേരിക്കൻ മാധ്യമപ്രവർത്തകനെതിരെ ബ്രസീലില്‍ സൈബർ കുറ്റകൃത്യ വിചാരണ. ഫോൺ അടക്കമുള്ളവ ഹാക്ക് ചെയ്യുന്ന സംഘടനയുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപടി.
ഗ്ലെൻ ഗ്രീൻവാൽഡിനെതിരെ നടപടികളുായി മുന്നോട്ട് പോകരുതെന്ന സുപ്രീംകോടതി നിർദ്ദേശം അവഗണിച്ചാണ് ഫെഡറൽ പൊലീസ് സന്ദേശങ്ങൾ ഹാക്കു ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.

എഡ്വേർഡ് സ്നോഡൻ അമേരിക്കൻ ദേശീയ സുരക്ഷ ഏജൻസിയുടെ രേഖകൾ ചോർത്തിയതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് കൊണ്ടുവന്നത് ഗ്രീൻവാൽഡ് ആയിരുന്നു. ലൂയിസ് ഇനാഷ്യോ ലുല ഡിസിൽവ അടക്കമുള്ള ഉന്നതരുടെ ജയിൽവാസത്തിന് കാരണമായ ‘കാർവാഷ് ഓപ്പറേഷൻ’ ലേഖനങ്ങൾ എഴുതിയതും ഇദ്ദേഹമായിരുന്നു. ഈ കേസിൽ വിധി പറഞ്ഞ ജഡ്ജി സെർജിയോ മൊറോ അടക്കമുള്ളവരുടെ നടപടികളും സംശയത്തിന്റെ നിഴലിൽ ആയിരിക്കുകയാണ്. ലുല ജയിലിൽ ആയതോടെയാണ് ജെയ്‌ർ ബൊൽസൊനാരോ രാജ്യത്തിന്റെ നായകസ്ഥാനത്തേക്ക് വരുന്നത്. മൊറോയെ ബൊൽസനാരോ പിന്നീട് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ നീതിന്യായ മന്ത്രിയായി അവരോധിക്കുകയും ചെയ്തു. ബൊൽസനാരോയാണ് ഇത്തവണ ഇന്ത്യൻ റിപ്പബ്ലിക്ദിനാഘോഷ ചടങ്ങുകളിലെ മുഖ്യാതിഥി.

Despite Supreme Court Order, Brazil Pros­e­cu­tors Charge US Scribe Glenn Green­wald With Cybercrime

The jour­nal­ist’s inves­ti­ga­tions cast doubts on the impar­tial­i­ty of for­mer judge Sér­gio Moro in cor­rup­tion inves­ti­ga­tion, ‘Oper­a­tion Car Wash’, that led to jail­ing of sev­er­al fig­ures, includ­ing for­mer pres­i­dent Lula.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.